
ഫോബ്സ് പുറത്തിറക്കിയ അതിസമ്പന്നരുടെ പട്ടികയിൽ മലയാളികളിൽ ഒന്നാം സ്ഥാനത്ത് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫ് അലി. ദേശീയ തലത്തിൽ 26-ാം സ്ഥാനവും ആഗോളതലത്തിൽ 589-ാംസ്ഥാനവുമാണ് അദ്ദേഹത്തിന്. ഗൾഫ് രാജ്യങ്ങളിലെ അതിസമ്പന്നനായ ഇന്ത്യക്കാരനും യൂസഫ് അലിയാണ്.
പട്ടികയിൽ 10 മലയാളികൾ ഇടം പിടിച്ചു. ഇൻഫോസിസ് സഹസ്ഥാപകൻ സേനാപതി ഗോപാലകൃഷ്ണനാണ് പട്ടികയിലെ രണ്ടാമത്തെ അതിസമ്പന്നനായ മലയാളി. രവി പിള്ള, ബൈജു രവീന്ദ്രൻ, എസ്.ഡി ഷിബു ലാൽ, സണ്ണി വർക്കി, ജോർജ്ജ് ജേക്കബ് മുത്തൂറ്റ്, ടി.എസ് കല്യാണരാമൻ, എന്നിവരാണ് പട്ടികയിലുള്ള മറ്റ് മലയാളികൾ.
റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിയാണ് ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരൻ. ആഗോളതലത്തിൽ ആദ്യ പത്തിലെത്താനും അംബാനിക്ക് കഴിഞ്ഞു. അദാനി ഗ്രൂപ്പ് ഉടമ ഗൗതം അദാനിയാണ് രണ്ടാമത്. ആമസോൺ സ്ഥാപകൻ ജെഫ് ബസോസാണ് ലോകത്തിലെ ഏറ്റവും അതിസമ്പന്നൻ.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)