
ജറുസലേം: വരുന്ന ഫലസ്തീന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ ബത്ലഹേമില്‍നിന്നു ജനവിധി തേടുന്ന ഹമാസിന്റെ മുതിര്‍ന്ന നേതാവിനേയും നിരവധി ബത്ലഹേം നിവാസികലേയും ഇസ്രയേല്‍ അധിനിവേശ സേന കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാവിലെയാണ് ഹമാസ് നേതാവ് ഹസന് വാര്‍ദ്യാനെയും മറ്റ് പൗരന്മാരെയും ബെത്ലഹേമിലെ വീടുകളില്‍ നിന്ന് കസ്റ്റഡിയിലെടുത്തതെന്ന് ഫലസ്തീന് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ റിപ്പോര്‍ട്ട് ചെയ്തു.
നേരത്തെ ഇസ്രായേല്‍ ജയിലില്‍ 20 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിച്ചയാളാണ് ഹസന്. ബെത്ലഹേമിലെ ഹമാസിന്റെ ശ്രദ്ധേയനായ വ്യക്തികളില്‍ ഒരാളും അതിന്റെ തിരഞ്ഞെടുപ്പ് പട്ടികയിലെ സ്ഥാനാര്‍ത്ഥികളില്‍ ഒരാളുമാണ് ഹസന്.
അധിനിവേശ സേന അല്ഫ്യൂറിഡിസ് ഗ്രാമത്തില്‍ നിന്ന് മുന്‍ തടവുകാരായ നാദര്‍ അബിയത്തിനെയും മധ്യ ജില്ലയായ ബെത്ലഹേമില്‍ നിന്നുള്ള അദില്‍ ഹിജാസിയെയും വീടുകളില്‍ നിന്ന് പിടിച്ച് കൊണ്ടുപോയിട്ടുണ്ട്. അല്‍ ഫ്യൂറിഡിസ് ഗ്രാമത്തില്‍ വീടുകള്‍ റെയ്ഡ് ചെയ്യുന്നതിനിടെ അബു മഹ്മിദിന്റെ കുടുംബത്തില്‍ നിന്നുള്ള രണ്ട് പേരെ സൈനികര്‍ ശാരീരികമായി ആക്രമിച്ചതായി പ്രാദേശിക വൃത്തങ്ങള്‍ അറിയിച്ചു. വരാനിരിക്കുന്ന ഫലസ്തീന് നിയമസഭാ തെരഞ്ഞെടുപ്പിനെ തടസ്സപ്പെടുത്താനുള്ള അധിനിവേശ ശ്രമങ്ങളെക്കുറിച്ച് ഹമാസ് നേരത്തേ തന്നെ അന്താരാഷ്ട്ര സമൂഹത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)