
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ KAS Officer Junior Time Scale Trainee തസ്തികകളുടെ (Stream 1 (Cat.No 186/19), Stream 2(Cat No:187/19), Stream 3(Cat No:188/19)) ചുരുക്കപ്പട്ടികകളിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 2021 ഏപ്രിൽ 8, 9, 12, 13, 15, തീയതികളിൽ രാവിലെ 10.15 മുതൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ പട്ടം ഓഫീസിൽ (Head office) വച്ച് ഒറ്റത്തവണ വെരിഫിക്കേഷൻ നിശ്ചയിച്ചിരിക്കുകയാണ്.
ഉദ്യോഗാർത്ഥികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് (മാസ്ക്, കൈയുറ എന്നിവ ധരിച്ച്, വ്യക്തിഗത ആവശ്യത്തിന് സാനിട്ടെസർ കരുതി, സാമുഹിക അകലം പാലിച്ച്) പ്രൊഫൈലിൽ അപ്ലോഡു ചെയ്തിട്ടുള്ള പ്രമാണങ്ങളുടെ അസ്സൽ സഹിതം പ്രമാണ പരിശോധനയ്ക്ക് ഷെഡ്യൂൾ പ്രകാരം ഹാജരാകേണ്ടതാണ്.
ഭിന്ന ശേഷിക്കാരായ ഉദ്യോഗാർത്ഥികൾ, Disability Certificate, 25.10.19-ലെ G.O (P) No:11/19 സാ.നി.വ നം.സർക്കാർ ഉത്തരവ് പ്രകാരമുള്ള Physical Requirement Certificate(Job oriented and functionality Certification) എന്നിവ നിർബന്ധമായും പ്രൊഫൈലിൽ അപ് ലോഡ് ചെയ്യേണ്ടതും, ആയവയുടെ അസ്സൽ സഹിതം ഏറ്റവും അടുത്തുള്ള PSC ജില്ലാ ഓഫീസിലോ റീജിയണൽ ഓഫീസിലോ ഹാജരായി പ്രമാണ പരിശോധനയ്ക്ക് വിധേയരാകേണ്ടതുമാണ്.
ന്യൂനതാരഹിത പ്രമാണങ്ങൾ ഹാജരാക്കുവാൻ 17/04/2021-ാം തീയതിവരെ സമയം നീട്ടിനൽകുന്നതാണ്. പ്രസ്തുത തീയതിക്കുള്ളിൽ ന്യൂനതാരഹിത പ്രമാണങ്ങൾ ഹാജരാക്കാത്ത ഉദ്യോഗാർത്ഥികളുടെ അപേക്ഷകൾ
നിരുപാധികം നിരസിക്കുന്നതായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ജി.ആർ വിഭാഗവുമായി ബന്ധപ്പെടേണ്ടതാണ്. (Phone : 0471 - 2546448)
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)