
കൊളസ്ട്രോൾ എല്ലാവരേയും ഭയപ്പെടുത്തുന്ന ആരോഗ്യ പ്രശ്നങ്ങളിൽ പ്രധാനപ്പെട്ടതാണ്. ഇത് പലപ്പോഴും ആരോഗ്യത്തിനുണ്ടാക്കുന്ന പ്രശ്നങ്ങൾ ചില്ലറയല്ല. കാരണം കൊളസ്ട്രോൾ ശരീരത്തിൽ വർദ്ധിച്ചാൽ അത് നിങ്ങളുടെ ഹൃദയത്തേയും അൽപം പ്രതിസന്ധിയില്‍ ആക്കുന്നുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഓരോ തരത്തിലും ആരോഗ്യത്തിന് വില്ലനാവുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് നമുക്ക് ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. കൊളസ്ട്രോൾ നമ്മുടെ ജീവിത ശൈലിയേയും ആരോഗ്യത്തേയും ഏറ്റവും അധികം ബാധിക്കുന്ന ഒന്നാണ്. ചീത്ത കൊളസ്ട്രോൾ പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത്.
ശരീരത്തിൽ എപ്പോഴും ശ്രദ്ധിക്കേണ്ടത് നല്ല കൊളസ്ട്രോള്‍ വർദ്ധിപ്പിക്കുന്നതിനും ചീത്ത കൊളസ്ട്രോൾ കുറക്കുന്നതിനും ആണ്. ചീത്ത കൊളസ്ട്രോൾ ശരീരത്തിൽ വർദ്ധിച്ചാൽ അത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നുണ്ട്. നല്ല കൊളസ്ട്രോളിന്റെ അളവ് കുറക്കുന്നതിനും ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറക്കുന്നതിനും വേണ്ടി നമുക്ക് ചില ഡയറ്റുകൾ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്നതാണ്. ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകൾക്ക് വേണ്ടി നമുക്ക് വീട്ടിൽ തന്നെ ചില കാര്യങ്ങൾ ചെയ്യാവുന്നതാണ്. ഇതിലൂടെ നമുക്ക് പല വിധത്തിലുള്ള ആരോഗ്യപ്രതിസന്ധികൾക്ക് പരിഹാരം കാണാവുന്നതാണ്. ശ്രദ്ധിക്കേണ്ടത് എന്തൊക്കെയെന്ന് നോക്കാം.
ചില ഒറ്റമൂലികൾ
ചില ഒറ്റമൂലികളിലൂടെ നമുക്ക് കൊളസ്ട്രോൾ കുറക്കാന്‍ സഹായിക്കുന്നുണ്ട്. അത് കൂടാതെ എന്തൊക്കെ ഭക്ഷണം കഴിക്കണം എന്തൊക്കെ കഴിക്കരുത് എന്ന കാര്യവും നമുക്ക് നോക്കാം. ചില ഒറ്റമൂലികളിൽ ഇതൊക്കെ ഉള്‍പ്പെടുത്താവുന്നതാണ്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.
കറിവേപ്പില അരച്ച് ഒരു നെല്ലിക്ക വലിപ്പത്തിൽ ഉരുട്ടി ചൂടുവെള്ളത്തിൽ കഴിക്കുന്നത് കൊളസ്ട്രോള്‍ കുറക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് കൂടാതെ ഏലക്കാപൊടിച്ചത് ജീരക കഷായത്തിൽ കഴിക്കുന്നതും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ്. കൂടാതെ മറ്റൊരു പരിഹാര മാർഗ്ഗമാണ് ഉള്ളി ഇടിച്ച് പിഴിഞ്ഞ് മോരിൽ കഴിക്കുന്നത്. ഇതെല്ലാം കൊളസ്ട്രോൾ നല്ലതു പോലെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് കൂടാതെ ഭക്ഷണത്തിന്റെ കാര്യത്തില്‍ ഇതെല്ലാം ശ്രദ്ധിക്കാവുന്നതാണ്.
ശ്രദ്ധിക്കേണ്ടത്
ആദ്യമായി നമ്മള് ചെയ്യേണ്ടത് പാൽപോലുള്ള വസ്തുക്കളുടെ അളവ് കുറയ്ക്കുകയാണ്. മാത്രമല്ല അനിമൽ കൊഴുപ്പ് പലപ്പോഴും കൊളസ്ട്രോൾ അളവ് വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. കൂടുതൽ ശാരീരികാധ്വാനമുള്ള പ്രവൃത്തികൾ ചെയ്യാൻ ശ്രദ്ധിക്കുക. ദിവസവും മൂന്ന് മണിക്കൂറെങ്കിലും വ്യായാമം ചെയ്യാൻ ശ്രദ്ധിക്കണം. നിങ്ങൾ ഓവർ വെയ്റ്റ് ആണെങ്കിൽ ഡോക്ടറോട് ചോദിച്ച് കൃത്യമായ വ്യായാമം ചെയ്യേണ്ടത് എങ്ങനെയെന്ന് അറിഞ്ഞിരിക്കണം. അഞ്ച് ആറ് മാസം കൊണ്ട് തന്നെ കാര്യമായ മാറ്റങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. കൂടാതെ കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.
പച്ചക്കറികൾ
കോളിഫ്ളവർ, ബ്രോക്കോളി, കാബേജ്, പർപ്പിൾ കാബേജ്, ബീറ്റ്റൂട്ട്, കാരറ്റ്, കാപ്സിക്കം, ബേബി കോൺ, റാഡിഷ്, തക്കാളി, ഉള്ളി, വെളുത്തുള്ളി, ചീര എന്നിവയെല്ലാം കഴിക്കാവുന്നതാണ്. ഇതെല്ലാം ആരോഗ്യത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ്. ഇതെല്ലാം ഭക്ഷണത്തിൽ കൃത്യമായി കഴിക്കുന്നതിലൂടെ അത് കൊളസ്ട്രോൾ കുറക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് ഇതെല്ലാം ഭക്ഷണത്തിൽ നല്ലതു പോലെ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം.
പഴങ്ങൾ
ആപ്പിൾ, വാഴപ്പഴം, പ്ലം, പിയർ, പൈനാപ്പിൾ, നാരങ്ങ, ഓറഞ്ച്, മധുരനാരങ്ങ, കിവി, സ്ട്രോബെറി, ക്രാൻബെറി, ബ്ലൂബെറി എന്നിവയെല്ലാം കഴിക്കുന്നത് സ്ഥിരമാക്കുക. എല്ലാം ഒരു ദിവസം കഴിക്കാൻ ആയില്ലെങ്കിലും ഇതിൽ എന്തെങ്കിലും സ്ഥിരമായി കഴിക്കാൻ ശ്രദ്ധിക്കണം. എന്നാൽ മാത്രമേ അത് ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുകയുള്ളൂ. പഴങ്ങൾ സ്ഥിരമായി കഴിക്കുന്നതിന് ശ്രദ്ധിക്കുക. കൊളസ്ട്രോളിന്റെ അന്തകനാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട.
ധാന്യങ്ങൾ
ധാന്യങ്ങള്‍ കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. ബ്രൗണ്‍ റൈസ്, ഓട്സ്, ചോളം, ബ്ലാക്ക്റൈസ്, ബാര്‍ലി എന്നിവയെല്ലാം കഴിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കി നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. നട്സ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, ആരോഗ്യകരമായ ഫാറ്റ് അടങ്ങിയിട്ടുള്ള ഒലീവ് ഓയിൽ, ആവക്കാഡോ എന്നിവയെല്ലാം കഴിക്കാവുന്നതാണ്. ഇതെല്ലാം കൊളസ്ട്രോൾ കുറക്കുന്നതിന് സഹായിക്കുന്നുണ്ട്
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)