
തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്തിന്റെ എഴുപത്തിഅഞ്ചാം ചരമവാര്‍ഷികദിനമായ മാര്‍ച്ച് 4ന് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ചര്‍ച്ചയും സെമിനാറും സംഘടിപ്പിക്കുന്നു. നാളെ (മാര്‍ച്ച് 4ന് വ്യാഴാഴ്ച) രാവിലെ 10 മണിക്ക് തിരുവനന്തപുരത്ത് വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ ഭാഷാ പണ്ഡിതന് പ്രൊഫ. വട്ടപ്പറമ്പില്‍ ഗോപിനാഥ പിള്ള ഉല്‍ഘാടനം ചെയ്യും.
‘ശ്രീകണ്ഠേശ്വരവും നിഘണ്ടു നിര്‍മാണവും’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ ഡോ.പി.വേണുഗോപാല്‍, പ്രൊഫ. നടുവട്ടം ഗോപാലകൃഷ്ണന്, ഡോ. പി. കെ. രാജശേഖരന് എന്നിവര്‍ സംസാരിക്കും. 'ശ്രീകണ്ഠേശ്വരം സ്മാരക റഫറന്‍സ് ഗ്രന്ഥാലയ നിര്‍വഹണത്തെക്കുറിച്ചുള്ള ചര്‍ച്ചയും നടക്കും. ഡയറക്ടര്‍ പ്രൊഫ. വി. കാര്ത്തികേയന് നായര്‍ അധ്യക്ഷത വഹിക്കും. അസി. ഡയറക്ടര്‍മാരായ ഡോ.ഷിബു ശ്രീധര്‍ സ്വാഗതവും ജി. ബി. ഹരീന്ദ്രനാഥ് നന്ദിയും പറയും.
മലയാളത്തിലെ ലക്ഷണയുക്തമായ ഭാഷാനിഘണ്ടു ശബ്ദതാരാവലിയുടെ കര്‍ത്താവായ ശ്രീകണ്ഠേശ്വരം പത്മനാഭപിള്ളയുടെ സ്മാരകമായി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിച്ചുവരുന്ന പൈതൃകമൂല്യമുള്ള കെട്ടിടത്തെ 'ശ്രീകണ്ഠേശ്വരം സ്മാരക റഫറന്‍സ് ഗ്രന്ഥാലയ'മാക്കി പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. അതിന്റെ നിര്‍വഹണത്തെക്കുറിച്ചുള്ള ചര്‍ച്ചയുമാണ് നടത്തുന്നത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)