
തിരുവനന്തപുരം: ചാർട്ടേർഡ് അക്കൗണ്ട്സ്/ കോസ്റ്റ് ആന്‍ഡ് വർക്ക് അക്കൗണ്ട്സ് (കോസ്റ്റ് ആന്‍ഡ് മാനേജ്മെന്റ് അക്കൗണ്ട്സ്)/കമ്പനി സെക്രട്ടറിഷിപ്പ് കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നതിന് പുതുക്കിയ മാനദണ്ഡ പ്രകാരം (പ്ലസ് ടു വിദ്യാർത്ഥികളെ കൂടി അർഹരാക്കി) സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.
കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന മതവിഭാഗത്തിൽപ്പെട്ട എട്ട് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുളള അവസാന വർഷ പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ മാത്രമേ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ട് ലക്ഷം രൂപ വരെ വാർഷിക വരുമാനമുളള വിഭാഗത്തെ പരിഗണിക്കും. പ്ലസ്ടുവിന് 60 ശതമാനം മാർക്ക് നേടിയവരിൽ നിന്ന് വരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ബി.പി.എൽ വിഭാഗക്കാർ റേഷൻ കാർഡിന്റെ പകർപ്പ് നൽകണം.
30 ശതമാനം സ്കോളർഷിപ്പ് പെൺകുട്ടികൾക്ക് സംവരണം ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. മുൻ വർഷങ്ങളിൽ സ്കോളർഷിപ്പ് ലഭിച്ചവർ അപേക്ഷിക്കേണ്ട. 15,000 രൂപയാണ് സ്കോളർഷിപ്പ് തുക. അപേക്ഷകർക്ക് ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് വേണം.
www.minoritywelfare.kerala.gov.in ൽ ഓൺലൈനായി മാർച്ച് എട്ട് വരെ അപേക്ഷിക്കാം.
ഫോൺ: 0471-2300524.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)