
മുംബൈ: 2020 ഒക്ടോബര്‍ 12ന് മുംബൈ നഗരത്തെ നിശ്ചലമാക്കിയ പവര്‍ കട്ടിന് പിന്നില്‍ ചൈനയെന്ന് സൂചന. വിദേശ മാധ്യമമായ ന്യുയോര്‍ക്ക് ടൈംസാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. കഴിഞ്ഞ വര്‍ഷം പകല്‍ സമയത്തായിരുന്നു മുംബൈ സ്തംഭിച്ചു പോയ പവര്‍ കട്ട് ഉണ്ടായത്. ആശുപത്രികളിലടക്കം ഇത് വലിയ പ്രതിസന്ധി ഉണ്ടാക്കിയിരുന്നു.
സംഭവത്തെ തുടര്‍ന്ന് മുംബൈ പോലീസും സൈബര്‍ വിഭാഗങ്ങളും അട്ടിമറി സാധ്യതകള്‍ പരിശോധിച്ചിരുന്നു. യു.എസ്(us) സൈബര്‍ കമ്പനി റെക്കോര്‍ഡസ് ഫ്യൂച്ചറിനെ ഉദ്ധരിച്ചാണ് ന്യുയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. അതിര്‍ത്തിയിലെ ഇന്തോ-ചൈന സംഘര്‍ഷങ്ങള്‍ക്കിടയിലാണ് ഈ സംഭവമെന്നത് ഏറ്റവും ശ്രദ്ധേയമായ കാര്യമാണ്.
മുംബൈ പവര്‍ഗ്രിഡ് കോര്‍പ്പറേഷനുകളുടെ സെര്‍വറുകളെ മാല്‍വെയര്‍ ഉപയോഗിച്ച് സംതംഭിപ്പിച്ചാണ് നിയന്ത്രണം കൊണ്ടുവന്നതെന്നാണ് സൂചന. കമ്പനിയുടെ സെര്‍വറുകളില്‍ പല അക്കൗണ്ടുകളിലൂടെ കടന്നു കയറാന്‍ ശ്രമമുണ്ടായിട്ടുണ്ടെന്ന് സൈബര്‍ വിഭാഗം നടത്തിയ കണ്ടെത്തിയ കാര്യങ്ങളെ സാധൂകരിക്കുന്ന വിവരങ്ങളാണ് റെക്കോര്‍ഡഡ് ഫ്യൂച്ചര്‍ പുറത്തുവിട്ടത്. സൈബര്‍ ആക്രമണം സംബന്ധിച്ച മഹാരാഷ്ട്ര അഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖും പ്രസ്താവന നടത്തിയിരുന്നു.
ചൈനീസ് സര്‍ക്കാര്‍ ഫണ്ടിങ്ങ് നടത്തുന്ന ഒരു കൂട്ടം ഹാക്കര്‍മാരാണ് ഇതിന് പിന്നിലെന്നാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്. സംഭവത്തില്‍ പാകിസ്ഥാന് ഹാക്കര്‍മാര്‍ക്കും പങ്കുണ്ടോയെന്ന് മുംബൈ പോലീസ് പരിശോധിക്കും. 8GB ഡേറ്റ മാല്‍വെയറുകള്‍ സെര്‍വ്വറുകളിലേക്ക് കടത്തിവിട്ടതായാണ് വിവരം. സംഭവത്തില്‍ എനര്‍ജി മാനേജ്മെന്റ് വിഭാഗം കൂടി പഠനം നടത്തുമെന്നാണ് സൂചന.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)