
തിരുവനന്തപുരം: ഐഎസ്ആര്‍ഒ-യുടെ ഈ വര്‍ഷത്തെ ആദ്യത്തെ പിഎസ്എല്‍വി-സി51 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും നരേന്ദ്ര മോദിയുടെ ചിത്രവും ഭഗവത്ഗീതയും 19 ഉപഗ്രഹങ്ങളുമായി കുത്തിച്ചുയര്‍ന്നു.
പോളാര്‍ സാറ്റ്ലൈറ്റ് ലോഞ്ച്വെ ഹിക്കിളിലെ (പിഎസ്എല്‍വി-സി51) പ്രധാന ഉപഗ്രഹം ബ്രസീലില്‍ നിന്നുള്ള ആമസോണിയ-1 ആണ്. ഇത് കൂടാതെ മറ്റ് 18 ചെറിയ ഉപഗ്രഹങ്ങളും വിന്യസിക്കുന്നുണ്ട്. ബഹിരാകാശ മേഖലയില്‍ വാണിജ്യ ഉപഗ്രഹവിക്ഷേപണത്തിനായി രൂപീകരിച്ച ന്യൂ സ്പെയ്സ് ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ആഭിമുഖ്യത്തിലുള്ള ആദ്യ വിക്ഷേപണമായിരുന്നു ഇത്. രാവിലെ 10.24നായിരുന്നു വിക്ഷേപണം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം, ഭഗവത്ഗീതുടെ ഇലക്ട്രോണിക് പതിപ്പ്, 25,000 ഇന്ത്യക്കാരുടെ പേരുകള്‍ എന്നിവയും ബഹിരാകാശത്തേയ്ക്ക് വിക്ഷേപിക്കും. സതീഷ് ധവാന് ഉപഗ്രഹം വഴിയാണ് ഇത് ബഹിരാകാശത്തേയ്ക്ക് കൊണ്ടുപോകുന്നത്.
ബ്രസീലിന്റെ ആമസോണിയ-1 ഉപഗ്രഹവും മറ്റ് പതിനാല് വിദേശരാജ്യങ്ങളില്‍ നിന്നുള്ള സ്വകാര്യ നാനോ ഉപഗ്രഹങ്ങളുമാണ് പി.എസ്.എല്‍.വിയില്‍ വിക്ഷേപിക്കുന്നത്. ഇന്ത്യയില്‍ നിന്ന് സതീഷ് ധവാന് സാറ്റ് അക്കാഡമി കണ്‍സോര്‍ഷ്യത്തിന്റെ മൂന്ന് ഉപഗ്രഹങ്ങളുമുണ്ട്. ഐ.എസ്.ആര്.ഒയുടെ ഐ.എന്‍.എസ് 2ഡിടി, പിക്സല്‍ എന്ന സ്റ്റാര്‍ട്ടപ്പിന്റെ ആനന്ദ് സാറ്റ് എന്നിവ ഇന്ന് വിക്ഷേപിക്കാന്‍ ലിസ്റ്റ് ചെയ്തിരുന്നെങ്കിലും സാങ്കേതിക തകരാറുകള്‍ മൂലം വേണ്ടെന്ന് വച്ചു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)