
വാഷിംഗ്ടണ്‍: ജോണ്സണ് ആന്‍ഡ് ജോണ്സന് കമ്പനി വികസിപ്പിച്ച ഒറ്റ ഡോസ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ലോകത്ത് ആദ്യമായി അമേരിക്ക അനുമതി നല്കി. ഇത് അമേരിക്കക്കാര്‍ക്ക് ആവേശകരമായ വാര്‍ത്തയാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന് പ്രസ്താവനയില്‍ പറഞ്ഞു.
കോവിഡിനെ തുടര്‍ന്ന് ഇതുവരെ 5.10 ലക്ഷം പേര്‍ക്കാണ് അമേരിക്കയില്‍ മാത്രം ജീവന് നഷ്ടമായിരിക്കുന്നത്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് മൂന്നാമത്തെ വാക്സിന് അമേരിക്ക അനുമതി നല്‍കിയത്. അനുമതി ലഭിച്ച സാഹചര്യത്തില്‍ രാജ്യത്ത് ഉടനെ കുത്തിവെയ്പ്പ് ആരംഭിക്കും. ഒറ്റ ഡോസ് ആയതിനാല്‍ വാക്സിന് വിതരണം വേഗത്തിലാക്കാന്‍ സാധിക്കും. കൊവിഡിന്റെ പുതിയ വകഭേദങ്ങള്‍ക്ക് ഉള്‍പ്പടെ ഈ വാക്സിന് ഏറെ ഫലപ്രദമാണെന്ന് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് (എഫ് ഡി എ) അറിയിച്ചു.
അതേസമയം സാമൂഹിക അകലം പോലുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ബൈഡന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. വൈറസിന്റെ പുതിയ വഭേദങ്ങള്‍ ഇപ്പോഴും ഭീഷണിയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. അഞ്ച് ലക്ഷത്തിലധികം പേരാണ് അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.
കോവിഡ് ഗുരുതരമായവരില്‍ 85.8 ശതമാനമാണ് ജോണ്സണ് & ജോണ്‍സണിന്റെ ഒറ്റ ഡോസ് വാക്സിന്റെ ഫലപ്രാപ്തി. ആഫ്രിക്കയില്‍ നടത്തിയ പഠനത്തില്‍ 81.7 ശതമാനവും ബ്രസീലില്‍ നടന്ന പഠനത്തില്‍ 87.6 ശതമാനവും ഫലപ്രാപ്തി ലഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
തിങ്കളാഴ്ച മുതല്‍ രാജ്യത്ത് വാക്സിന് ഡോസുകള്‍ എത്തിക്കും. യൂറോപ്പില്‍ വാക്സിന്റെ അടിയന്തിര ഉപയോഗത്തിനായി ജോണ്സണ് ആന്‍ഡ് ജോണ്സണ് കമ്പനി ലോകാരോഗ്യ സംഘടനയില്‍ നിന്നും അനുമതി തേടിയിട്ടുണ്ട്.
രണ്ടാം ഘട്ട കുത്തിവെപ്പ് തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ സ്വകാര്യ ആശുപത്രികളില്‍ ഒരു ഡോസ് കോവിഡ് വാക്സിന് 250 രൂപയ്ക്ക് ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും വാക്സിന് സൗജന്യമായി നല്‍കും. വാക്സിന് നിര്‍മാതാക്കളുമായും സ്വകാര്യ ആശുപത്രികളുമായും ചര്‍ച്ച നടത്തിയ ശേഷമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നിരക്ക് തീരുമാനിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ പ്രകാരം എംപാനല്‍ ചെയ്ത എല്ലാ സ്വകാര്യ ആശുപത്രികളെയും കോവിഡ് വാക്സിനേഷന് കേന്ദ്രങ്ങളായി ഉപയോഗിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെയും ആരോഗ്യ സ സൗകര്യങ്ങളും വാക്സിനേഷന് കേന്ദ്രങ്ങളായി സംസ്ഥാനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും. വാക്സിന് സ്വകാര്യ ആശുപത്രികളില്‍ 250 രൂപയാണ് ഈടാക്കുകയെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെല്ലായിടത്തും ഇതേ നിരക്ക് തന്നെയാകും ഈടാക്കുക.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)