
പൂനെ: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയില്‍ സ്റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിപ്പിക്കേണ്ടെന്ന് ബിസിസിഐ തീരുമാനിച്ചു. മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന പശ്ചാത്തലത്തിലാണിത്. ടെസ്റ്റ് പരമ്പരയ്ക്കും ടി20 പരമ്പരയ്ക്കും ശേഷം നടക്കുന്ന ഏകദിന പരമ്പരയ്ക്ക് മഹാരാഷ്ട്രയിലെ പൂനെ ആണ് വേദിയാകുന്നത്.
എന്നാല്‍ ഇംഗ്ലണ്ട് ടീമിന് നാട്ടിലേക്ക് തിരിച്ചുപോകുന്നതിനുള്ള സൗകര്യാര്‍ത്ഥം ഏകദിന പരമ്പരയിലെ അവസാന മത്സരം പൂനെയില്‍ നിന്ന് മുംബൈയിലേക്ക് മാറ്റണോ എന്ന കാര്യത്തില്‍ ബിസിസിഐ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡുമായി ആലോചിച്ച ശേഷമെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കു.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന നാലാം ടെസ്റ്റിനുശേഷം ഇതേ വേദിയില്‍ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലും ഇന്ത്യ കളിക്കും. ഇതിനുശേഷമാകും ഏകദിന പരമ്പരക്കായി ഇരു ടീമുകളും പൂനെയിലെത്തുക. മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയിലുള്ളത്.
മാര്‍ച്ച് 23, 26, 28 തീയതികളിലാണ് ഏകദിന മത്സരങ്ങള്‍. ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി മഹാരാഷ്ട്രയില്‍ കൊവിഡ് നിയന്ത്രണ വിധേയമായില്ലെങ്കില്‍ അഹമ്മദാബാദില്‍ തന്നെ ഏകദിന മത്സരങ്ങളും കളിക്കുന്ന കാര്യവും ബിസിസിഐ പരിഗണനയിലുണ്ട്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)