
ആലപ്പുഴ: വയലാറിലും ചേര്‍ത്തലയുടെ പരിസര പ്രദേശങ്ങളിലും കലാപമഴിച്ചുവിട്ട ആര്‍എസ്എസ് കലാപകാരികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് എസ് ഡി പി ഐ ജില്ലാ ജനറല്‍ സെക്രട്ടറി കെ റിയാസ് ആവശ്യപ്പെട്ടു. വയലാറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ മറവില്‍ വ്യാപക അക്രമമാണ് അരങ്ങേറിയത്. മുസ്ലിം സ്ഥാപനങ്ങളും വാഹനങ്ങളും തിരഞ്ഞുപിടിച്ച് നടത്തിയ ആക്രമണങ്ങളില്‍ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് ഉണ്ടായത്. എസ് ഡി പി ഐ-യുടെ രണ്ട് ഓഫിസുകളും സംഘപരിവാര്‍ ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്.
ഹിന്ദു ഐക്യവേദി ആലപ്പുഴ ജില്ലാ നേതാവ് ഉള്‍പ്പെടെ കലാപത്തില്‍ പങ്കെടുത്തിട്ടുണ്ട് എന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. ദൃശ്യ മാധ്യമങ്ങളിലെ റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തിലും അക്രമികളെ വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കും. പോലിസ് നിസ്സംഗത വെടിഞ്ഞ് കലാപത്തിന് ഉത്തരവാദികളായ ആര്‍എസ്എസ് ക്രിമിനലുകളെ ഉടന്‍ അറസ്റ്റ് ചെയ്യണം.
കേരളത്തില്‍ സംഘപരിവാര സംഘടനകള്‍ വന്‍ കലാപത്തിന് ആസൂത്രണം ചെയ്യുന്നു എന്നതിനെ ശരിവെയ്ക്കുന്നതാണ് വടക്കന്‍ ജില്ലകളില്‍ ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ നിന്നും വന്‍ സ്ഫോടക വസ്തുക്കള്‍ പിടികൂടിയത്. ജില്ലയിലെ ആര്‍എസ്എസ് കേന്ദ്രങ്ങള്‍ റെയ്ഡ് ചെയ്യാന്‍ പോലിസ് തയ്യാറാകണം. ഹര്‍ത്താലിനോടനുബന്ധിച്ച് നടന്ന ആക്രമണങ്ങളില്‍ പങ്കെടുത്തവരുടെയും ഗൂഢാലോചന നടത്തിയ സംഘ്പരിവാര്‍ നേതാക്കളുടെയും അറസ്റ്റ് വൈകുന്നത് ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഫലപ്രദ അന്വേഷണം ഉണ്ടായില്ലെങ്കില്‍ കേന്ദ്ര ഏജന്‍സികള്‍ ഇടപെടുമെന്ന് കുമ്മനം
ആര്.എസ്.എസ് പ്രവര്ത്തകന് നന്ദു വെട്ടേറ്റ് മരിച്ച സംഭവത്തില്‍ ഉത്തരവാദികളായവരുടെ വേരുകള്‍ കണ്ടെത്തുന്ന തരത്തിലെ ഫലപ്രദ അന്വേഷണം ഉണ്ടായില്ലെങ്കില്‍ കേന്ദ്ര ഏജന്‍സികള്‍ ഇടപെടുമെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്. ഭീകരപ്രവര്‍ത്തനം നടത്തുന്നവരാണ് ആക്രമണത്തിന് പിന്നില്‍.
നിലവിലെ അന്വേഷണവും അറസ്റ്റും ഒത്തുതീര്‍പ്പുകളുടെ ഭാഗമാണെന്നും പൊലീസിനും സര്‍ക്കാറിനും കൊലപാതകത്തില്‍ ഉത്തരവാദിത്തമുണ്ടെന്നും കുമ്മനം ആരോപിച്ചു. നന്ദുവിെന്റ വയലാറിലെ വീട്ടിലെത്തിയ കുമ്മനം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
ലോക്കല്‍ പൊലീസിന്റെ അന്വേഷണം പ്രായോഗികമല്ല. പ്രത്യേക ഭീകരവിരുദ്ധസംഘത്തിന് രൂപംനല്കി അന്വേഷിക്കുകയാണ് വേണ്ടത്. മൂന്നുദിവസത്തിനുള്ളില്‍ ഇതിന് നടപടിയില്ലെങ്കില്‍ ബി.ജെ.പി മറ്റുവഴികള്‍ തേടുമെന്നും കേന്ദ്രമന്ത്രിമാരടക്കം സ്ഥലത്തെത്തുന്നുണ്ടെന്നും അവരുമായി കൂടിയാലോചിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും കുമ്മനം അറിയിച്ചു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)