
ഡല്‍ഹി: റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ (ആര് ബി ഐ) ഓഫീസില്‍ അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. 841 ഒഴിവുകളാണുള്ളത്. കേരളത്തിലും ഒഴിവുകളുണ്ട്. പത്താം ക്ലാസ് ആണ് അപേക്ഷിക്കുവാനുള്ള യോഗ്യത. ഓണ്‍ലൈനായി അപേക്ഷിക്കാം. ശമ്പളം: 26,508 രൂപ.
അപേക്ഷകള്‍ അയക്കുവാന്‍ മാര്‍ച്ച് 15 വരെയാണ് അവസരം. അപേക്ഷാ ഫീസ് 450 രൂപയാണ്, സംവരണ വിഭാഗക്കാര്‍ 50 രൂപ ഫീസ് അടച്ചാല്‍ മതിയാകും. ഡെബിറ്റ് കാര്‍ഡ്/ ക്രെഡിറ്റ് കാര്‍ഡ് മുഖേനെ ഫീസ് അടയ്ക്കാവുന്നതാണ്. വിശദ വിവരങ്ങള്‍ക്കും അപേക്ഷ അയക്കുന്നതിനുമായി www.rbi.org.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.
പ്രായ പരിധി: 18-25 വയസ്. അപേക്ഷകര്‍ 02/02/1996നു മുന്‍പോ 01/02/2003നു ശേഷമോ ജനിച്ചവര്‍ ആകരുത്. എസ്.സി/ എസ്.ടി വിഭാഗത്തിന് 5 വയസും, ഒ.ബി.സിക്ക് 3 വയസും ഉയര്‍ന്ന പ്രായ പരിധിയില്‍ ഇളവ് ലഭ്യമാകും. മറ്റ് സംവരണ വിഭാഗക്കാര്‍ക്കും ചട്ടപ്രകാരമുള്ള വയസ് ഇളവുകള്‍ ലഭ്യമാകും.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)