
ആലപ്പുഴ: ചേർത്തല വയലാറിൽ ആർഎസ്എസ്-എസ്ഡിപിഐ സംഘർഷം. മൂന്ന് ആർഎസ്എസ് പ്രവർത്തകർക്കും മൂന്ന് എസ്ഡിപിഐ പ്രവർത്തകർക്കും പരിക്ക് പറ്റി. ചേർത്തല വയലാർ സ്ഥലത്ത് വൻ പൊലീസ് സന്നാഹം.
നാഗം കുളത്ത് ഇരു വിഭാഗങ്ങളുടെയും പ്രകടനത്തിന് ഇടയിലാണ് സംഘർഷം. ആർഎസ്എസ് പ്രവർത്തകൻ രാഹുൽ ആർ കൃഷ്ണ (നന്ദു) ആണ് വെട്ടേറ്റ് കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച വയലാറില്‍ എസ്ഡിപിഐ പ്രവര്‍ത്തകരുടെ ബക്കറ്റ് പിരിവ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടഞ്ഞതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം ആരംഭിച്ചത്. ഇതില്‍ പ്രതിഷേധിച്ച് ഇരുവിഭാഗവും ഇന്ന് പ്രകടനം നടത്തി. ഈ പ്രകടനത്തിനിടെയാണ് ഏറ്റുമുട്ടിയത്. വെട്ടേറ്റ രാഹുല്‍ ആശുപത്രിയില്‍ എത്തുംമുന്‍പ് മരിച്ചു.
ആലപ്പുഴയിൽ ഇന്ന് ഹർത്താൽ
ആലപ്പുഴ ജില്ലയിൽ ഇന്ന് ഹർത്താലിന് ആഹ്വാനം. ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. ബിജെപിയും ഹൈന്ദവ സംഘടനകളുമാണ് ഹർത്താലിന് ആഹ്വാനം നൽകിയത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. കേന്ദ്ര മന്ത്രി വി മുരളീധരൻ രാവിലെ 7 മണിക്ക് വയലാറിൽ എത്തും. ഇന്ന് രാത്രിയാണ് ചേർത്തല വയലാറിൽ ആർഎസ്എസ് -എസ്ഡിപിഐ സംഘർഷത്തിൽ ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെടുന്നത്. ആർഎസ്എസ് പ്രവർത്തകൻ നന്ദുവാണ് കൊല്ലപ്പെട്ടത്. സംഘർഷത്തിൽ മൂന്ന് ആർഎസ്എസ് പ്രവർത്തകർക്കും മൂന്ന് എസ്ഡിപിഐ പ്രവർത്തകർക്കും വെട്ടേറ്റു. സംഘർഷ സാധ്യത കണക്കിലെടുത്ത് വയലാറിൽ വൻ പൊലീസ് സുരക്ഷയേർപ്പെടുത്തിയിട്ടുണ്ട്
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)