
തിരുവനന്തപുരം: പിഎസ്സി റാങ്ക് പട്ടിക ചുരുക്കുമെന്ന് പിഎസ്സി ചെയര്മാന് എം കെ സക്കീര്‍. മെയിന്‍, സപ്ലിമെന്ററി ലിസ്റ്റുകളിലെ എണ്ണമാണ് കുറയ്ക്കുന്നതെന്നും പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന ഉദ്യോഗാര്‍ഥികളുടെ എണ്ണം കുറയ്ക്കുമെന്നും ചെയര്മാന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അഞ്ചിരട്ടിയിലധികം പേരെ ഉള്‍പ്പെടുത്തുന്നത് ഒഴിവാക്കും. താഴേക്കുള്ള തസ്തികകളില്‍ ജോയിന്‍ ചെയ്യാത്തവരുടെ എണ്ണം കൂടിയതുകൊണ്ടാണ് 5 ഇരട്ടി ഉദ്യോഗാര്‍ഥികളെ ഉള്‍പ്പെടുത്തി ലിസ്റ്റ് തയ്യാറാക്കുന്നത്. അപേക്ഷകരുടെ എണ്ണം വര്‍ധിച്ചതായും എന്നാല്‍ പരീക്ഷ എഴുതുന്നവരുടെ എണ്ണം കുറവാണെന്നും അദ്ദേഹം പറഞ്ഞു. അപേക്ഷ നല്കിയവരില് പലരും പരീക്ഷ എഴുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ക്രീനിങ് പരീക്ഷകള്‍ ഉദ്യോഗാര്‍ത്ഥികള്‍ കാലങ്ങളായി ആവശ്യപ്പെടുന്നതാണ്. സ്ക്രീനിങ് പരീക്ഷകള്‍ അപേക്ഷിക്കുന്ന കാറ്റഗറിയിലേക്ക് മാത്രമാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്എസ്എല്‍സി ലെവലിലും പ്ലസ് ടു, ഡിഗ്രി ലെവല്‍ സ്ക്രീനിങ് പരീക്ഷയിലും വര്‍ദ്ധനവുണ്ടായി.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)