
ന്യൂഡല്‍ഹി: 2021 ദാദാസാഹിബ് ഫാല്‍കെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ബോളിവുഡ് താരം അക്ഷയ് കുമാറാണ് മികച്ച നടന്. ലക്ഷ്മി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അക്ഷയ് കുമാറിന് പുസ്കാരം നല്‍കിയത്. ഛപ്പാകിലെ പ്രകടനത്തിന് ദീപിക പദുകോണിന് മികച്ച നടിക്കുള്ള പുരസ്കാരവും ലഭിച്ചു.
'ദില്‍ ബേച്ചാരെ' എന്ന നിരൂപകരുടെ പ്രത്യേക പരാമര്‍ശത്തില്‍ മികച്ച നടനുള്ള പുരസ്കാരം അന്തരിച്ച നടന് സുശാന്ത് സിങ് രാജ്പുത്തിന് ലഭിച്ചു. കിയാര അഡ്വാനിക്കാണ് മികച്ച നടിക്കുള്ള നിരൂപക പുരസ്കാരം ലഭിച്ചത്. നെറ്റ്ഫ്ലിക്സിലെ ‘ഗില്‍റ്റി’ എന്ന ചിത്രത്തിലെ കഥാപാത്രത്തിനാണ് കിയാരക്ക് പുരസ്കാരം.
ഒടിടി പ്ലാറ്റ്ഫോമുകളില്‍ പുറത്തിറങ്ങിയ ചിത്രങ്ങളും പുരസ്കാരത്തിന് അര്‍ഹമായി. ടിവി, സിനിമ, സാഹിത്യം എന്നീ മേഖലകളിലെ മികച്ച ചിത്രങ്ങള്‍ക്കും താരങ്ങള്‍ക്കും പുരസ്കാരം ലഭിച്ചു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)