
ന്യൂഡല്‍ഹി: കോവിഡ് 19 നെതിരായ ഫലപ്രദമായ മരുന്നെന്ന് അവകാശപ്പെട്ട് പതഞ്ജലി പുറത്തിറക്കിയ കോറോനില്‍ ടാബ്ലെറ്റിന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയെന്ന വാര്‍ത്തയില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനനോട് വിശദീകരണം തേടി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേന്ദ്രമന്ത്രിമാരായ ഹര്‍ഷവര്‍ധന്റെയും നിതിന്‍ ഗഡ്കരിയുടെയും സാന്നിധ്യത്തിലായിരുന്നു ബാബ രാംദേവ് കോറോനില്‍ പുറത്തിറക്കിയത്.
കോവിഡ് ചികിത്സയ്ക്ക് ഏതെങ്കിലും പരമ്പരാഗത മരുന്ന് ഫലപ്രദമാണ് എന്ന തരത്തില്‍ ഒരു അംഗീകാരവും തങ്ങള്‍ നല്‍കിയിട്ടില്ല എന്ന ലോകാരോഗ്യ സംഘടന വിശദീകരണം പുറത്തുവന്നതോടെയാണ് ഐഎംഎ ആരോഗ്യമന്ത്രി വിഷയത്തില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ വ്യവസ്ഥകള്‍ അനുസരിച്ച് കോവിഡ് ചികിത്സയില്‍ കോറോനില്‍ ടാബ്ലെറ്റിന് ആയുഷ് മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചതായി യോഗ ഗുരു ബാബ രാംദേവ് അന്ന് അവകാശപ്പെട്ടിരുന്നു.
കോവിഡ് ചികിത്സയ്ക്ക് ഏതെങ്കിലും പരമ്പരാഗത മരുന്ന് ഫലപ്രദമാണ് എന്ന തരത്തില്‍ ഒരു അംഗീകാരവും തങ്ങള്‍ നല്‍കിയിട്ടില്ല എന്ന ലോകാരോഗ്യ സംഘടനതന്നെ വ്യക്തമാക്കിയിരിക്കെ കൊറോണിന് പുറത്തിറക്കല്‍ ചടങ്ങില്‍ ആരോഗ്യമന്ത്രി എന്ന നിലയില്‍ പങ്കെടുത്തതിനെ ഹര്ഷവര്ധന് എങ്ങനെ ന്യായീകരിക്കും എന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ചോദിക്കുന്നു. മന്ത്രിയെന്ന നിലയില്‍ ഇക്കാര്യത്തില്‍ രാജ്യത്തോട് മറുപടി പറയാന്‍ ഹര്ഷവര്ധന് തയ്യാറാകണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചു എന്ന നുണകേട്ട് ഞെട്ടിയതായും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് വ്യക്തമാക്കി.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)