
ന്യൂഡല്‍ഹി: ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് പെട്രോള്‍ വില ഉയര്‍ന്ന പശ്ചാത്തലത്തില്‍ നികുതി വന്‍ തോതില്‍ വെട്ടിക്കുറച്ച് ഉപഭോക്താക്കള്‍ക്ക് ആശ്വസം നല്കി നാലു സംസ്ഥാനങ്ങള്‍. തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനൊരുങ്ങുന്ന പശ്ചിമബംഗാള്‍, രാജസ്ഥാന്, ആസ്സാം, മേഘാലയ എന്നീ സംസ്ഥാനങ്ങളാണ് വാറ്റിലും മറ്റു നികുതികളിലും ഇളവ് കൊണ്ടുവന്ന് പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചത്.
പശ്ചിമ ബംഗാള്‍ പെട്രോളിനും ഡീസലിനും നികുതികളില്‍ ഒരു രൂപയോളം വെട്ടിക്കുറച്ചു. ഫെബ്രുവരി 20 ന് കൊല്‍ക്കത്തയില്‍ ഇന്ധനവില 91.77 ആയിരുന്നു ലിറ്ററിന് പെട്രോള്‍വില. നികുതിയും സെസ്സുമായി കേന്ദ്രം 32.90 രൂപയും സംസ്ഥാനം 18.46 രൂപയുമായിരുന്നു എടുത്തിരുന്നത്. ഡീസലിന് ഇത് 31.80 രൂപയും സംസ്ഥാനം 12.77 രൂപയും എടുത്തിരുന്നു. സംസ്ഥാനം അവരുടെ പങ്ക് വെട്ടിക്കുറച്ചതോടെ പെട്രോള്‍ ലിറ്ററിന് 84.55 രൂപയായി.
ജനുവരിയില്‍ വാറ്റ് 38 ശതമാനത്തില്‍ നിന്നും 36 ശതമാനമാക്കി കുറച്ച രാജസ്ഥാനാണ് ഇത്തരത്തില്‍ ആദ്യ നീക്കം നടത്തിയത്. ആസ്സാം കോവിഡിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞ വര്‍ഷം കൊണ്ടുവന്ന അധിക നികുതിയായ 5 രൂപ എടുത്തുകളഞ്ഞു. കൂട്ടത്തില്‍ മേഘാലയയാണ് ഏറ്റവും വലിയ ആശ്വാസം ജനങ്ങള്‍ക്ക് നല്‍കിയത്. വാറ്റ് പെട്രോളിന് 31.62 ശതമാനത്തില്‍ നിന്നും 20 ശതമാനമാക്കിയും ഡീസലിന് 20 ശതമാനത്തില്‍ നിന്നും 12 ശതമാനമാക്കി കുറച്ചും രണ്ടു രൂപ ഇളവ് നല്‍കിയും പെട്രോളിന് 7.40 രൂപയും ഡീസലിന് 7.10 പൈസയുമാണ് കുറച്ചത്. അതേസമയം കസ്റ്റംസ് തീരുവ കുറയ്ക്കാന്‍ തയ്യാറാകാതെ കേന്ദ്രം പെട്രോള്‍ ലിറ്ററിന് 13 രൂപയും ഡീസലിന് 16 രൂപയും കൂട്ടി.
സാഹചര്യം കേന്ദ്ര സര്‍ക്കാരിനെ ധര്മ്മസങ്കടത്തിലാക്കിയിരിക്കുകയാണെന്നാണ് ശനിയാഴ്ച ധനമന്ത്രി നിര്‍മ്മലാ സീതാരാമന് പറഞ്ഞത്. പെട്രോളിന്റെ കേന്ദ്ര തീരുവ 64 ശതമാനമാണ് കൂടിയത്. 19.98 ല്‍ നിന്നും 32.90 ആയിട്ട് ഉയര്‍ന്നു. ഡീസലിന് വില 74 ശതമാനം ഉയര്‍ന്ന് 18.83 ല്‍ നിന്നും 32.90 ആയിട്ടാണ് ഇത് ഉയര്‍ന്നത്. അതുപോലെ വാറ്റ് പെട്രോളിന് 15.25 രൂപയില്‍ നിന്നും 20.61 രൂപയിലേക്കും ഡീസലിന് വാറ്റ് 9.48 രൂപയില്‍ നിന്നും 11.80 രൂപയിലേക്കും വര്‍ദ്ധിച്ചു.
ക്രൂഡ് ഓയില്‍ ബാരലിന് 80 ഡോളര്‍ ആയിരുന്ന സമയത്തും 2018 ഒക്ടോബറിന് ശേഷം കേന്ദ്രം നികുതി ഇളവ് നല്കാന് കേന്ദ്രം കൂട്ടാക്കിയിട്ടില്ല. എക്സൈസ് നികുതി 1.50 കൂറയ്ക്കുകയും പെട്രോള്‍ വില 80 രൂപയും ഡീസലിന് 77 രൂപയ്ക്കും മുകളിലേക്ക് കയറിയപ്പോള്‍ സംസ്ഥാനത്തെ ഇന്ധന വ്യാപാരികളോട് ഇളവുകള്‍ നല്കാന് ആവശ്യപ്പെടുകയായിരുന്നു. 18 സംസ്ഥാനങ്ങളില്‍ ചിലത് വാറ്റ് വളരെ കുറച്ച് ലിറ്ററിന് 5 രൂപ വരെ ഇന്ധന വില കുറച്ചിട്ടുണ്ട്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)