
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് പ്രീമിയര്‍ ലീഗില്‍ വിജയം. ഇന്ന് നടന്ന മത്സരത്തില്‍ ന്യൂകാസില്‍ യുണൈറ്റഡിനെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിജയം. പരിക്കും മിഡ് വീകിലെ മത്സരവും കാരണം മാറ്റങ്ങളുമായാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്ന് ന്യൂകാസിലിനെതിരെ ഇറങ്ങിയത്.
അത്ര നല്ല പ്രകടനമായിരുന്നില്ല യുണൈറ്റഡ് ഇന്ന് തുടക്കത്തില്‍ നടത്തിയത്. എങ്കിലും മുപ്പതാം മിനുട്ടില്‍ ലീഡ് എടുക്കാന്‍ യുണൈറ്റഡിനായി. മാര്‍ക്കസ് റാഷ്ഫോര്‍ഡിന്റെ വ്യക്തിഗത മികവായിരുന്നു ആ ഗോള്‍ നല്‍കിയത്. ഇടതുവിങ്ങില്‍ നിന്ന് പന്ത് എടുത്ത റാഷ്ഫോര്‍ഡ് ഒരു നട്മഗിലൂടെ ക്രാഫ്രിനെ മറികടന്ന് കുതിക്കുകയും ഒരു പവര്‍ഫുള്‍ ഷോട്ടിലൂടെ നിയര്‍ പോസ്റ്റില്‍ ഒരു ഡാര്ലോവിനെ കീഴ്പ്പെടുത്തുകയും ആയിരുന്നു.
ഈ ഗോളിന് മാക്സിമിനിലൂടെ ഉടന്‍ മറുപടി നല്കാന് ന്യൂകാസിലിനായി. 36-ാം മിനിറ്റില്‍ മഗ്വയറിന്റെ ഒരു ക്ലിയറന്‍സ് പിഴച്ചപ്പോള്‍ ഒരു ഫസ്ട് ടച്ച് ഫിനിഷിലൂടെ മാക്സിമിന് ന്യൂകാസിലിനായി വല കുലുക്കി. രണ്ടാം പകുതിയില്‍ ഡാനിയല്‍ ജെയിംസ് ആണ് യുണൈറ്റഡിന് ലീഡ് തിരികെ നല്‍കിയത്. മാറ്റിചിന്റെ പാസ് ബ്രൂണൊ ഫെര്‍ണാണ്ടസിന്റെ ടച്ചിലൂടെ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്നിരുന്ന ജെയിംസില്‍ എത്തുകയും ജെയിംസ് ഗോള്‍ നേടുകയുമായിരുന്നു. ജെയിംസ് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി ഗോള്‍ നേടുന്നത്.
75-ാം മിനിറ്റില്‍ റാഷ്ഫോര്‍ഡ് നേടിയ പെനാള്‍ട്ടി ലക്ഷ്യത്തില്‍ എത്തിച്ചു കൊണ്ട് ബ്രൂണൊ ഫെര്‍ണാണ്ടസ് യുണൈറ്റഡിന്റെ മൂന്നാം ഗോളും നേടി. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ 17കാരനായ ഷൊല ഷൊരറ്റിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി അരങ്ങേറ്റം നടത്തി. ഈ വിജയം യുണൈറ്റഡിനെ തിരികെ രണ്ടാം സ്ഥാനത്ത് എത്തിച്ചു. എങ്കിലും ഒന്നാമത് ഉള്ള മാഞ്ചസ്റ്റര്‍ സിറ്റിയെക്കാള്‍ 10 പോയിന്റ് പിറകിലാണ് യുണൈറ്റഡ് ഉള്ളത്.
സൂപ്പർ പോരാട്ടത്തിൽ ആർസെനലിൻ പരാജയപ്പെടുത്തി മാഞ്ചസ്റ്റർ സിറ്റി ലീഗിലെ ഒന്നാം സ്ഥാനം മെച്ചപ്പെടുത്തി.
പെപ് ഗ്വാര്‍ഡിയോളയുടെ ടീമിനെ പരാജയപ്പെടുത്താന്‍ ആരും ഇല്ലാതായിരിക്കുകയാണ്. മാഞ്ചസ്റ്റര്‍ സിറ്റി ഇന്ന് തുടര്‍ച്ചയായ പതിനെട്ടാം വിജയമാണ് നേടിയത്. ഇന്ന് ആഴ്സണലിനെ അവരുടെ സ്റ്റേഡിയമായ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ വെച്ചാണ് ഗ്വാര്‍ഡിയോളയുടെ ടീം പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിജയം. അവസരങ്ങള്‍ നന്നെ കുറഞ്ഞ മത്സരത്തില്‍ രണ്ടാം മിനിറ്റില്‍ തന്നെ നേടിയ ഗോളാണ് സിറ്റിക്ക് മൂന്ന് പോയിന്റ് നല്‍കിയത്.
രണ്ടാം മിനിറ്റില്‍ മെഹ്റസിന്റെ ക്രോസില്‍ നിന്ന് സ്റ്റെര്‍ലിംഗിന്റെ ഹെഡറാണ് വലയില്‍ എത്തിയത്. ആഴ്സണല്‍ നന്നായി പൊരുതി എങ്കിലും സിറ്റിയുടെ വന്‍ ഡിഫന്‍സിനെ കാര്യമായി പരീക്ഷിക്കാന്‍ അവര്‍ക്ക് ആയില്ല.
സിറ്റിക്കും ഇന്ന് കാര്യമായി അവസരങ്ങള്‍ സൃഷ്ടിക്കാനായില്ല. ഈ വിജയം സിറ്റിക്ക് ഒന്നാം സ്ഥാനത്തുള്ള ലീഡ് 10 പോയിന്റില്‍ എത്തിച്ചു. 59 പോയിന്റാണ് സിറ്റിക്ക് ഉള്ളത്. 34 പോയിന്റുള്ള ആഴ്സണല്‍ പത്താം സ്ഥാനത്താണ്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)