
കേരള സര്‍വകലാശാല
- പുതുക്കിയ പരീക്ഷ തീയതി
കേരളസര്‍വകലാശാല നടത്തുന്ന എട്ടാം സെമസ്റ്റര്‍ ബി.ടെക്. ഡിഗ്രി സപ്ലിമെന്ററി പരീക്ഷ ഡിസംബര്‍ 2020 (2013 സ്കീം) ഭാഗമായുളള ഫെബ്രുവരി 23, 25, മാര്‍ച്ച് 1 എന്നീ തീയതികളിലെ പരീക്ഷകള്‍ യഥാക്രമം മാര്‍ച്ച് 17, 19, 22 എന്നീ തീയതികളിലേക്ക് മാറ്റിയിരിക്കുന്നു. പുതുക്കിയ ടൈംടേബിള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
- പരീക്ഷാഫീസ്
കേരളസര്‍വകലാശാല മാര്‍ച്ചില്‍ ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ എം.എ./എം.എസ്.സി./എം.കോം./എം.എസ്.ഡബ്ല്യൂ./എം.എം.സി.ജെ. റെഗുലര്‍/സപ്ലിമെന്ററി/മേഴ്സിചാന്‍സ് പരീക്ഷകളുടെ രജിസ്ട്രേഷന് ആരംഭിച്ചു. പിഴകൂടാതെ മാര്‍ച്ച് 1 വരെയും 150 രൂപ പിഴയോടെ മാര്‍ച്ച് 4 വരെയും 400 രൂപ പിഴയോടെ മാര്‍ച്ച് 6 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
കേരളസര്‍വകലാശാല നടത്തുന്ന എട്ടാം സെമസ്റ്റര്‍ ബി.ടെക്. പാര്‍ട്ട് ടൈം റീസ്ട്രക്ച്ചേഡ് (2013 സ്കീം) പരീക്ഷയുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു. പരീക്ഷയ്ക്ക് പിഴ കൂടാതെ ഫെബ്രുവരി 25 വരെയും, 150 രൂപ പിഴയോടുകൂടി ഫെബ്രുവരി 26 വരെയും, 400 രൂപ പിഴയോട് കൂടി ഫെബ്രുവരി 27 വരേയും അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്.
- സി.എ.സി.ഇ.ഇ. – വിവിധ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
കേരളസര്‍വകലാശാല തുടര്‍വിദ്യാഭ്യാസവ്യാപനകേന്ദ്രം കാര്യവട്ടം ക്യാമ്പസില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്സിന് മാര്‍ച്ച് 6 വരെ അപേക്ഷിക്കാം.
യോഗ്യത: പ്ലസ്ടു/ പ്രീ-ഡിഗ്രി, കോഴ്സ് കാലാവധി: 6 മാസം, കോഴ്സ് ഫീസ്: 7500/-, ഉയര്‍ന്ന പ്രായപരിധി ഇല്ല. www.keralauniversity.ac.in ല്‍ നിന്നും 28 -ാം നമ്പര്‍ അപേക്ഷാ ഫോറം ഡൗണ്‍ലോഡ് ചെയ്ത് ബാങ്കില്‍ 57002299878 ല്‍ 100 രൂപ അടച്ച രസീതും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ഡയറക്ടര്‍ സി.എ.സി.ഇ.ഇ, പി.എം.ജി ജംഗ്ഷന്, കേരളസര്‍വകലാശാല, തിരുവനന്തപുരം – 695033 എന്ന വിലാസത്തില്‍ അയയ്ക്കുക.
ഫോണ്‍: 0471 – 2302523.
കേരളസര്‍വകലാശാല തുടര്‍വിദ്യാഭ്യാസവ്യാപനകേന്ദ്രം നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ആന്‍ഡ് പബ്ലിക് സ്പീക്കിംഗ് കോഴ്സിന് മാര്‍ച്ച് 5 വരെ അപേക്ഷിക്കാം.
യോഗ്യത: പ്ലസ്ടു/ പ്രീ-ഡിഗ്രി, കാലാവധി: 4 മാസം, ഫീസ്: 5000/-, അപേക്ഷാഫീസ്: 100 രൂപ. ഉയര്‍ന്ന പ്രായപരിധി ഇല്ല. വിശദവിവരങ്ങള്‍ക്ക് സി.എ.സി.ഇ.ഇ. ഓഫീസുമായി ബന്ധപ്പെടുക.
ഫോണ്‍: 0471 – 2302523.
എംജി സർവകലാശാല
- പരീക്ഷ തീയതി
മൂന്നാം സെമസ്റ്റർ എം.എസ് സി. (സി.എസ്.എസ്. – 2019 അഡ്മിഷൻ റഗുലർ – അഫിലിയേറ്റഡ് കോളേജുകൾ മാത്രം) പരീക്ഷകൾ മാർച്ച് ഒന്നുമുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.
മൂന്നാം സെമസ്റ്റർ എം.എ./എം.സി.ജെ./എം.എസ്.ഡബ്ല്യു./എം.എം.എച്ച്./എം.ടി.എ. ആന്റ് എം.ടി.ടി.എം. (2019 അഡ്മിഷൻ – റഗുലർ) പരീക്ഷകൾ മാർച്ച് ഒന്നുമുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.
മൂന്നാം സെമസ്റ്റർ എം.കോം. (2015, 2016, 2017, 2018 അഡ്മിഷൻ സപ്ലിമെന്ററി/2012, 2013, 2014 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷകൾ മാർച്ച് ഒന്നുമുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.
മൂന്നാം സെമസ്റ്റർ എം.കോം. (സി.എസ്.എസ്. – 2019 അഡ്മിഷൻ റഗുലർ – അഫിലിയേറ്റഡ് കോളേജുകൾ മാത്രം) പരീക്ഷകൾ മാർച്ച് ഒന്നുമുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.
മൂന്നാം സെമസ്റ്റർ എം.എസ് സി. (2015, 2016, 2017, 2018 അഡ്മിഷൻ സപ്ലിമെന്ററി/2012, 2013, 2014 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷകൾ മാർച്ച് ഒന്നുമുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.
മൂന്നാം സെമസ്റ്റർ എം.എ./ എം.സി.ജെ./ എം.എം.എച്ച്,/ എം.എസ്.ഡബ്ല്യു./ എം.ടി.എ./ എം.ടി.ടി.എം. (2015, 2016, 2017, 2018 അഡ്മിഷൻ സപ്ലിമെന്ററി/2012, 2013, 2014 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷകൾ മാർച്ച് ഒന്നുമുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.
ഒന്ന്, രണ്ട്, മൂന്ന്, നാല് വർഷ ബി.എസ് സി. എം.എൽ.ടി. സ്പെഷ്യൽ മേഴ്സി ചാൻസ് (അദാലത്ത്-സ്പെഷ്യൽ മേഴ്സി ചാൻസ് 2018) പരീക്ഷകൾ മാർച്ച് 19 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.
അഫിലിയേറ്റഡ് കോളേജുകളിലെയും സീപാസിലെയും ഒന്നു മുതൽ അഞ്ചു വരെ സെമസ്റ്റർ എം.സി.എ. (2011, 2012, 2013 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷകൾ മാർച്ച് 26 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.
- പരീക്ഷഫലം
2020 ജനുവരിയിൽ നടന്ന ഒന്നാം വർഷ ബി.എസ് സി. മെഡിക്കൽ മൈക്രോബയോളജി (സ്പെഷൽ മേഴ്സി ചാൻസ് – അദാലത്ത്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് ആറുവരെ അപേക്ഷിക്കാം.
2020 മെയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ് സി. മാത്തമാറ്റിക്സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാർച്ച് അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം.
കാലിക്കറ്റ് സർവകലാശാല
- ബി എസ് സി പാരാമെഡിക്കൽ പരീക്ഷാ അപേക്ഷ
കാലിക്കറ്റ് സർവകലാശാല ബി എസ് സി മെഡിക്കൽ മൈക്രോബയോളജി, മെഡിക്കൽ ബയോകെമിസ്ട്രി, മെഡിക്കൽ ലബോറട്ടറി ടെക്നോളജി (2014 മുതൽ പ്രവേശനം), രണ്ടാം വർഷം (സപ്ലിമെന്ററി), നാലാം വർഷം (റെഗുലർ, സപ്ലിമെന്ററി) പരീക്ഷകൾക്ക് പിഴകൂടാതെ മാർച്ച് 1 വരെയും 170 രൂപ പിഴയോടെ മാർച്ച് മൂന്ന് വരെയും ഫീസടച്ച് മാർച്ച് അഞ്ച് വരെ അപേക്ഷിക്കാം.
- ബിവോക് വൈവ
കാലിക്കറ്റ് സർവകലാശാല 2, 4 സെമസ്റ്റർ ബി വോക് ഡിജിറ്റൽ ഫിലിം പ്രൊഡക്ഷൻ 2018, 2019 പ്രവേശനം പ്രാക്ടിക്കൽ/ വൈവ ഫെബ്രുവരി 22 മുതൽ നടക്കും. ഷെഡ്യൂൾ വെബ് സൈറ്റിൽ.
- പുനർമൂല്യനിർണയ ഫലം
കാലിക്കറ്റ് സർവകലാശാല നാലാം സെമസ്റ്റർ എംഎസ് സി മാത്തമാറ്റിക്സ് ഏപ്രിൽ 2020 പരീക്ഷ പുനർമൂല്യനിർണയ ഫലം വെബ് സൈറ്റിൽ.
- പരീക്ഷാ ഫലം
കാലിക്കറ്റ് സർവകലാശാല 2019 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.ഫിൽ ഇക്കണോമിക്സ് (2019 പ്രവേശനം) പരീക്ഷാ ഫലം വെബ് സൈറ്റിൽ.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)