
തിരുവനന്തപുരം: പെട്രോൾ, ഡീസൽ വില വർധന തുടരുന്ന സാഹചര്യത്തിൽ പച്ചക്കറിയുടെ വില കൂട്ടേണ്ടിവരുമെന്ന് കച്ചവടക്കാർ മുന്നറിയിപ്പ് നൽകുന്നു.
കോവിഡും തുടർന്നുള്ള ലോക്കഡൗണും കഴിഞ്ഞ് വിപണികൾ ഉണർന്നു വരുന്ന ഘട്ടത്തിലാണ് ഇന്ധന വില ഇരുട്ടടിയാകുന്നത്. സവാള വില 100ന് മുകളിൽ പോയ ശേഷം തിരികെ സാധാരണ നിലയിലേക്ക് വില എത്തിയിട്ട് ഏതാനും മാസങ്ങളെ ആയിട്ടുള്ളു.
ഇന്ധന വിലയിൽ മാറ്റമുണ്ടായപ്പോൾ പച്ചക്കറി എത്തിക്കാനായുള്ള ലോറി വാടക രണ്ടായിരം രൂപ വച്ചാണ് കൂടിയത്. നഷ്ടം നികത്താൻ വില ഉയർത്തൽ മാത്രമാണ് വഴി എന്നും കച്ചവടക്കാർ പറയുന്നു.
അതെ സമയം, പാചകവാതകത്തിനും വില ഉയരുന്നതോടെ സാധാരണക്കാരന്റെ ജീവിതം വീണ്ടും ദുരിതത്തിൽ ആകും. കൂടാതെ, കര്‍ഷകരുടെ പ്രതിഷേധവും ആവശ്യത്തിനുള്ള പച്ചക്കറികള്‍ എത്താതതും വിപണിയെ കാര്യമായി ബാധിച്ചിട്ടുണ്ട്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)