
ഒടിടി റിലീസിന് തൊട്ടുപിന്നാലെ മോഹന്‍ലാല്‍ നായകനായ ദൃശ്യം-2 വ്യാജ പതിപ്പ് ടെലിഗ്രാമില്‍. ഇന്ന് പുലര്‍ച്ചെ ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്തത്. പിന്നാലെ രണ്ട് മണിക്കൂറിനുള്ളില്‍ ടെലിഗ്രാമില്‍ ചിത്രമെത്തി. നിരവധി ആളുകള്‍ ചിത്രം ടെലിഗ്രാമിലൂടെ കണ്ടെന്നാണ് വിവരം. ആമസോണ്‍ പ്രൈം ചോര്‍ച്ചയ്ക്ക് എതിരെ നിയമനടപടികള്‍ സ്വീകരിക്കും.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം- 2 നിര്‍മിച്ചിരിക്കുന്നത്. ആദ്യ ഭാഗത്തിലുണ്ടായിരുന്ന മിക്ക താരങ്ങളും രണ്ടാം ഭാഗത്തിലും വേഷമിടുന്നുണ്ട്. ഇവര്‍ക്കൊപ്പം ഗണേഷ് കുമാര്‍, മുരളി ഗോപി, സായ് കുമാര്‍ തുടങ്ങിയ താരങ്ങളും രണ്ടാം ഭാഗത്തിലുണ്ട്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)