
തിരുവനന്തപുരം: 2019 ലെ കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. എസ്.ഹരീഷിന്റെ ‘മീശ’ എന്ന നോവലിനാണ് പുരസ്കാരം. 25,000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്കാരങ്ങൾ.
പി.രാമൻ (കവിത-രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട്), എം.ആർ.രേണുകുമാർ (കവിത-കൊതിയൻ), വിനോയ് തോമസ് (ചെറുകഥ-രാമച്ചി), സജിത മഠത്തിൽ (നാടകം-അരങ്ങിലെ മത്സ്യഗന്ധികൾ, ജിഷ അഭിനയ (നാടകം-ഏലി ഏലി ലമാ സബക്താനി), ഡോ.കെ.എം.അനിൽ (സാഹിത്യ വിമർശനം-പാന്ഥരും വഴിയമ്പലങ്ങളും), ജി.മധുസൂദനൻ (വൈജ്ഞാനിക സാഹിത്യം-നഷ്ടമാകുന്ന നമ്മുടെ സ്വപ്നഭൂമി), ഡോ.ആർ.വി.ജി.മേനോൻ (വൈജ്ഞാനിക സാഹിത്യം-ശാസ്ത്രസാങ്കേതിക വിദ്യകളുടെ ചരിത്രം), എം.ജി.എസ്.നാരായണൻ (ജീവചരിത്രം/ആത്മകഥ-ജാലകങ്ങൾ: ഒരു ചരിത്രാന്വേഷിയുടെ വഴികൾ കാഴ്ചകൾ), അരുൺ എഴുത്തച്ഛൻ (യാത്രാവിവരണം- വിശുദ്ധപാപങ്ങളുടെ ഇന്ത്യ), കെ.അരവിന്ദാക്ഷൻ (വിവർത്തനം-ഗോതമബുദ്ധന്റെ പരിനിർവ്വാണം), കെ.ആർ.വിശ്വനാഥൻ (ബാലസാഹിത്യം-ഹിസാഗ), സത്യൻ അന്തിക്കാട് (ഹാസസാഹിത്യം- ഈശ്വരൻ മാത്രം സാക്ഷി) എന്നിവരും പുരസ്കാരത്തിന് അർഹരായി.
2019 ലെ കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ് അവാർഡുകളും പ്രഖ്യാപിച്ചു. പ്രൊഫ.പി.മാധവൻ (ഐ.സി.ചാക്കോ അവാർഡ്), ഡി.അനിൽകുമാർ (കനകശ്രീ അവാർഡ്), ബോബി ജോസ് കട്ടിക്കാട് (സി.ബി.കുമാർ അവാർഡ്), അമൽ (ഗീതാ ഹിരണ്യൻ അവാർഡ്), സന്ദീീപാനന്ദ ഗിരി (കെ.ആർ.നമ്പൂതിരി അവാർഡ്), സി.എസ്.മീനാക്ഷി (ജി.എൻ.പിളള അവാർഡ്), ഇ.എം.സുരജ (തുഞ്ചൻസ്മാരക പ്രബന്ധ മത്സരം) എന്നിവർ പുരസ്കാരത്തിന് അർഹരായി.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)