
കൊച്ചി: വാലന്റൈൻ ദിനമായ ഫെബ്രുവരി 14ന് വ്യത്യസതകമായ പാക്കേജുകളുമായി കൊച്ചി വണ്ടർല എത്തുന്നു.
പാർക്കിലേക്കുള്ള പ്രവേശനവും വേവ് പൂളിനരികിലായി ഒരുക്കുന്ന റൊമാന്റിക് ഡിന്നറും ഉൾപ്പെടുന്ന വ്യത്യസ്തമായ പാക്കേജ് ആണ് ഇതിൽ പ്രധാനം. ജി എസ് ടി ഉൾപ്പെടെ 2,999 രൂപയാണ് ഇതിന് നിരക്ക്.
ഇത് കൂടാതെ കൊച്ചിയിൽ പ്രമുഖ ഹോട്ടലായ ഫോർ പോയിന്റ്സ് ഷെറാട്ടനുമായി ഒത്തു ചേർന്ന് രണ്ട് പേർക്ക് ഒരു ദിവസത്തെ ഫോർ പോന്റ്സിലെ താമസവും പ്രഭാത ഭക്ഷണവും ഒപ്പം വണ്ടർലാ കൊച്ചിയിലേക്കുള്ള ഫാസ്റ്റ് ട്രാക്ക് ടിക്കറ്റും വേവ് പൂളിനരികിലെ റൊമാന്റിക് ഡിന്നറും ഉൾപ്പെടുന്ന പാക്കേജ് 5,999 + ജി എസ് ടി ക്ക് ഒരുക്കിയിരിക്കുന്നു.
സന്ദർശകർക്ക് www.bookings.wonderla.com എന്ന വെബ് സൈറ്റിൽ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയാം.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)