
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ ശബരിമല മുഖ്യവിഷയമല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്. സുപ്രിംകോടതി വിധി വന്നാല്‍ സര്‍ക്കാര്‍ നടപ്പാക്കും. നിലപാടില്‍ അവ്യക്തതയില്ല. സര്‍ക്കാര്‍ വിശ്വാസികള്‍ക്ക് ഒപ്പമോ എന്ന ചോദ്യം അപ്രസക്തമെന്നും എ. വിജയരാഘവന് പറഞ്ഞു.
കോടതിക്ക് മുന്നിലുള്ള വിഷയത്തില്‍ കോടതി തീരുമാനമെടുക്കട്ടെ. അതുവരെ കാത്തിരിക്കാം. വിധി വരുമ്പോള്‍ അത് എങ്ങനെ നടപ്പിലാക്കണമെന്നത് സര്‍ക്കാര്‍ തീരുമാനിക്കേണ്ടതാണ്. അതില്‍ കൂടുതല്‍ വിശദീകരണങ്ങളുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉദ്യോഗാര്‍ത്ഥികളുടെ സമരത്തില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല. സമരക്കാരുടേത് പരിഹരിക്കാനാകുന്ന വിഷമയല്ല. സമരം ചെയ്യുക എന്നത് ജനാധിപത്യ അവകാശമാണ്. സര്‍ക്കാരിന് ചെയ്യാവുന്നതെല്ലാം ചെയ്തുകഴിഞ്ഞു.'- ഉദ്യോഗാര്‍ത്ഥികളുടെ സമരത്തില്‍ മന്ത്രിമാരുടെ നിലപാടുകളെ എ. വിജയരാഘവന് ന്യായീകരിച്ചു.
യുഡിഎഫിലേക്ക് പോകുന്ന മാണി സി കാപ്പന്റെത് മാന്യതയില്ലാത്ത രാഷ്ട്രീയ നിലപാടാണെന്ന് വിജയരാഘവന് പറഞ്ഞു. എല്‍ഡിഎഫ് മുന്നണി സ്ഥാനാര്‍ഥിയായാണ് കാപ്പന് പാലയില്‍ മത്സരിച്ചതും ജയിച്ചതും. മാണി സി കാപ്പന്റെ മുന്നണിമാറ്റം രാഷ്ട്രീയ പ്രത്യാഘാതം ഉണ്ടാക്കുന്നതല്ലെന്നും വിജയരാഘവന് പറഞ്ഞു.
പ്രതിലോമശക്തികള്‍ സംസ്ഥാനത്തെ ഇടതുപക്ഷ ഭരണത്തെ ഭയപ്പെടുന്നുവെന്നും പ്രതിപക്ഷം വിഷലിപ്തമായ പ്രചാരണങ്ങളാണ് നടത്തുന്നത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)