
തിരുവനന്തപുരം: എഴുത്തുകാരനും അധ്യാപകനുമായ ഡോ.എന്‍.ആര്. ഗ്രാമപ്രകാശ് സമ്പാദനവും പഠനവും നടത്തി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘എരിയുന്ന മഹാവനങ്ങള്‍;’ ചിന്താവിഷ്ടയായ സീതയുടെ ശതാബ്ദി സ്മരണ എന്ന പുസ്തകം ഇന്ന് (ഫെബ്രുവരി 12ന്) വൈകുന്നേരം 3.30ന് മുന്‍ വിദ്യാഭ്യാസ വകുപ്പ്മന്ത്രി എം.എ.ബേബി പ്രകാശനം ചെയ്യും. മുന്‍ ചീഫ് സെക്രട്ടറിയും ഐ.എം.ജി ഡയറക്ടറും എഴുത്തുകാരനുമായ കെ.ജയകുമാര്‍ ഐ.എ.എസ് പുസ്തകം ഏറ്റുവാങ്ങും.
തിരുവനന്തപുരത്ത് വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ നടക്കുന്ന പ്രകാശനത്തില്‍ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. വി.കാര്ത്തികേയന് നായര്‍ അധ്യക്ഷത വഹിക്കും. മലയാളം മിഷന് ഡയറക്ടര്‍ പ്രൊഫ.സുജ സൂസന് ജോര്‍ജ് പ്രഭാഷണം നടത്തും. എഴുത്തുകാരി വി.എസ്.ബിന്ദു പുസ്തകപരിചയം നടത്തും. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എഡിറ്റോറിയല്‍ അസിസ്റ്റന്റ് ബിന്ദു.എ സ്വാഗതവും ഗ്രന്ഥകാരന് ഡോ.എന്‍.ആര്. ഗ്രാമപ്രകാശ് നന്ദിയും പറയും.
625 രൂപയാണ് പുസ്തകത്തിന്റെ വില.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)