
ന്യൂഡല്‍ഹി: മിസ് ഇന്ത്യാ വിജയം കരസ്ഥമാക്കി തെലങ്കാന സ്വദേശിയായ മാനസ വാരണാസി. ബുധനാഴ്ച രാത്രി നടന്ന മത്സരത്തിനൊടുവിലാണ് ഇരുപത്തിമൂന്നുകാരിയായ മാനസയെ വിജയിയായി പ്രഖ്യാപിച്ചത്. 2019ലെ മിസ് ഇന്ത്യാപട്ടം സ്വന്തമാക്കിയ സുമൻ രതൻ സിങ് മാനസയെ കിരീടമണിയിച്ചു.
ഹരിയാന സ്വദേശിയായ മണിക ഷിയോകണ്ട് മിസ് ഗ്രാൻഡ് ഇന്ത്യയായും ഉത്തർപ്രദേശ് സ്വദേശിയായ മന്യാ സിംഗ് മിസ് ഇന്ത്യാ 2020 റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു. ഫിനാൻഷ്യൽ ഇൻഫർമേഷൻ എക്സ്ചേഞ്ച് അനലിസ്റ്റായ മാനസ വരുന്ന എഴുപതാമത് മിസ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കും. 2021 ഡിസംബറിലാണ് ലോകസുന്ദി മത്സരം നടക്കുന്നത്.
വാണി കപൂർ, അപർശക്തി ഖുരാന തുടങ്ങി നിരവധി താരങ്ങൾ ചടങ്ങിൽ സന്നിഹിതരായിരുന്നു. ബോളിവുഡ് താരങ്ങളായ നേഹാ ധൂപിയ, പുൾകിത് സാമ്രാട്ട്, പ്രശസ്ത ഡിസൈനർ ഫാൽഗുനി, ഷെയ്ൻ പീകോക്ക് തുടങ്ങിയവരാണ് മിസ് ഇന്ത്യാ ജൂറിയിലുണ്ടായിരുന്നത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)