
അമേരിക്കയിലെ അലബാമ വെയര്‍ ഹൗസില്‍ തൊഴിലാളി യൂണിയനുമായി ബന്ധപ്പെട്ട് ഉടൻ നടക്കാനിരിക്കുന്ന വോട്ടെടുപ്പിൽ തൊഴിലാളികളെ സ്വാധീനിക്കാനായി വഴിവിട്ട നീക്കങ്ങൾ ഓൺലൈൻ വ്യാപാര ശൃംഖലയായ ആമസോൺ നടത്തുന്നതായി ആരോപണം. കറുത്ത വർഗ്ഗക്കാർക്കാരായ തൊഴിലാളികൾക്കെതിരെയാണ് കടുത്ത നടപടിയെന്നും ആരോപണമുന്നയിക്കുന്നു.
'ആമസോണ്‍ കമ്പനി തങ്ങളെ ഭരിക്കുകയാണ്. അവര്‍ ഞങ്ങളുടെ കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി ഞെരിക്കുകയാണ്. അത് ഇനി അനുവദിക്കാന്‍ സാധിക്കില്ല.'- യൂണിയന് നേതൃത്വം നല്കുന്നവര് പറഞ്ഞു. ഭൂരിപക്ഷം വരുന്ന കറുത്ത വര്‍ഗക്കാര്‍ പണിയെടുക്കുന്ന അലബാമ വെയര്‍ഹൗസില്‍ അവകാശങ്ങൾ നിഷേധിച്ചതോടെയാണ് സംഘടിക്കാനായി ഇവിടുത്തെ തൊഴിലാളികൾ തീരുമാനിച്ചത്.
സംഘടന രൂപീകരിക്കാനായി രംഗത്തിറങ്ങിയ തൊഴിലാളികളെ അടിച്ചമർത്താനായുള്ള ശ്രമങ്ങൾ ആരംഭകാലം മുതല്ക്കുതന്നെ കമ്പനി നടത്തുന്നുണ്ടായിരുന്നു. സംഘടനാ തെരഞ്ഞെടുപ്പ് നീട്ടിവെയ്ക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. ഇതെത്തുടർന്ന് ഭൂരിപക്ഷം തൊഴിലാളികളെ സ്വാധീനിച്ച് വോട്ടെടുപ്പ് അനുകൂലമായി മാറ്റിയെടുക്കാന്‍ ആമസോൺ മാനേജ്മെൻ്റ് വഴിവിട്ട നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
കമ്പനിക്കെതിരെ തൊഴിലാളികള്‍ പരസ്യമായി മുന്നോട്ട് വന്നതിന് പിന്നാലെ ആമസോണ്‍ ആഗോളതലത്തിൽ ശക്തമായ വിമര്‍ശനങ്ങള്‍ നേരിടുകയാണ്.
യൂണിയൻ്റെ രൂപീകരണത്തെ എതിർത്തുകൊണ്ട് ആമസോൺ കേസ് നല്‍കിയിരുന്നു. പക്ഷെ നാഷണല്‍ ലേബര്‍ റിലേഷന്‍സ് ബോര്‍ഡ് പ്രശ്നത്തിൽ ഇടപെട്ടതോടെയാണ് ആമസോണിന് ഹിതപരിശോധനയ്ക്ക് സമ്മതിക്കേണ്ടി വന്നത്.
ഏറ്റവും ഒടുവിൽ തെരഞ്ഞെടുപ്പ് നടത്തി യൂണിയൻ നിലവിൽ വരാതിരിക്കാൻ അട്ടിമറി നടത്തി തൊഴിലാളി സംഘടനക്കെതിരായി വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന പോസ്റ്ററുകള്‍ കമ്പനികൾക്കുള്ളിൽ എല്ലായിടത്തും സ്ഥാപിച്ചിരിക്കുകയാണ് തൊഴിലാളികളുടെ പ്രതിനിധികൾ പറയുന്നു.
കമ്പനിക്കുള്ളില്‍ തന്നെ യൂണിയന് ആരംഭിക്കാന്‍ തൊഴിലാളികള്‍ നടത്തുന്ന നീക്കങ്ങളെ ഇല്ലാതാക്കാന്‍ പുതിയ ജീവനക്കാരെ ആമസോണ്‍ നിയോഗിച്ചുവെന്നും ഇവര്‍ തെറ്റിധാരണ പടര്‍ത്തുന്ന വിവരങ്ങള്‍ തൊഴിലാളികള്‍ക്കിടയില്‍ പ്രചരിപ്പിച്ച് ആശയക്കുഴപ്പം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഏറ്റവും വലിയ വെയര്‍ഹൗസായ അലബാമയിലെ ഭൂരിഭാഗം ജീവനക്കാരും കറുത്ത വര്‍ഗക്കാരാണ്. ഇവിടെ കടുത്ത വിവേചനങ്ങളാണ് തങ്ങൾക്ക് നേരിടേണ്ടി വരുന്നതെന്നും തൊഴിലാളികൾ പറയുന്നു.
അലബാമയിലെ തൊഴിലാളികളെ സ്വാധീനിക്കാനായി തുടർച്ചയായി മീറ്റിംഗ് വിളിച്ച് യൂണിയന് വന്നാല്‍ ലഭിച്ചുകൊണ്ടിരിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഇല്ലാതാകുമെന്ന് ഭീഷണിപ്പെടുത്തുന്നതായും ആമസോൺ പറയുന്നു. കമ്പനിയുടെ ഭീഷണിയെത്തുടർന്ന് തൊഴിലാളികൾ ഉത്ക്കണ്ഠയിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)