
കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎ-യുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് നിര്‍വഹിക്കും.
താരസംഘടനയുടെ രൂപീകരണത്തിന്റെ 25ാം വര്‍ഷത്തിലാണ് എഎംഎംഎയ്ക്ക് സ്വന്തമായി ആസ്ഥാന മന്ദിരം ഒരുങ്ങുന്നത്. കലൂര്‍ ദേശാഭിമാനി റോഡിലെ അഞ്ച് നില കെട്ടിടം വാങ്ങി നവീകരിക്കാന്‍ പത്ത് കോടിയിലേറെ ചെലവഴിച്ചിട്ടുണ്ട്.
ഒരു നിലയില്‍ പ്രസിഡന്റിനും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ക്കുമുള്ള മുറികളാണുള്ളത്. അംഗങ്ങള്‍ക്ക് സിനിമ ചര്‍ച്ചകള്‍ക്കും കഥ കേള്‍ക്കുവാനും അഞ്ച് സൗണ്ട് പ്രൂഫ് ഗ്ലാസ് ചേംബറുകളും എഎംഎംഎ-യുടെ ആസ്ഥാന മന്ദിരത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)