
ന്യൂഡല്‍ഹി: കര്‍ഷക സംഘടനകളുടെ രാജ്യവ്യാപക ദേശീയ പാത ഉപരോധം ഇന്ന് നടക്കാനിരിക്കേ സമരത്തിന് എത്രയും വേഗം പരിഹാരം കാണണമെന്ന ആവശ്യവുമായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സംഘടന. വിഷയത്തില്‍ സര്‍ക്കാരും പ്രതിഷേധക്കാരും സംയമനം പാലിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. പ്രശ്നത്തില്‍ മനുഷ്യാവകാശം ഉറപ്പാക്കി എത്രയും വേഗം പരിഹാരം കാണണം. സമാധാനപരമായി പ്രതിഷേധങ്ങള്‍ക്കായി ഒത്തു കൂടാന്‍ എല്ലാവര്ക്കും അവകാശമുണ്ട്. ഇത് സംരക്ഷിക്കപ്പെടണമെന്നും സംഘടന ചൂണ്ടിക്കാട്ടി.
സമരത്തിന് അന്താരാഷ്ട്ര ശ്രദ്ധ കൈവന്നതോടെ പ്രതികരണവുമായി ഒട്ടേറെ പേരാണ് രംഗത്തെത്തിയത്. കര്‍ഷക സംഘടനകള്‍ ഇന്ന് രാജ്യവ്യാപകമായി ദേശീയ-സംസ്ഥാന പാതകള്‍ ഉപരോധിക്കും. പകല്‍ 12 മണി മുതല്‍ മൂന്ന് മണിവരെയാണ് ഉപരോധം. കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് കടന്ന് ഉപരോധം നടത്താന്‍ സാധ്യത കണക്കിലെടുത്ത് പൊലീസ് അതിര്‍ത്തികളില്‍ സുരക്ഷ കൂട്ടിയിട്ടുണ്ട്. ഡല്‍ഹി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. ഹരിയാന പൊലീസിനും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡല്‍ഹി എന്‍സിആര്‍, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ് ഒഴികെയുള്ള സംസ്ഥാനങ്ങളിലെ പ്രധാനപാതകള്‍ ഉപരോധിക്കും. സമരവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ സംയുക്ത കിസാന്‍ മോര്‍ച്ച പുറത്തിറക്കി.
ആംബുലന്‍സുകള്‍, അവശ്യവസ്തുക്കളുമായുള്ള വാഹനങ്ങള്‍, സ്കൂള്‍ ബസുകള്‍ തുടങ്ങിയവയെ ഒഴിവാക്കും, പൊലിസുകാരോടോ സര്‍ക്കാര്‍ പ്രതിനിധികളോടോ പൊതുജനങ്ങളോടോ ഏതെങ്കിലും തരത്തിലുള്ള സംഘര്‍ഷങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക എന്നിങ്ങനെയാണ് സമരക്കാര്‍ക്കുള്ള നിര്‍ദേശങ്ങള്‍. മൂന്ന് മണിക്ക് ഒരു മിനിറ്റ് നേരം വാഹനങ്ങളുടെ സൈറണ്‍മുഴക്കി സമരം സമാപിക്കും.
അടിയന്തര സര്‍വീസുകള്‍ ഉപരോധ സമയത്ത് അനുവദിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ ജനങ്ങളോ ആയി തര്‍ക്കമുണ്ടാകരുത്. സമാധാനപരമായി മാത്രം ഉപരോധം നടത്തണമെന്നും നിര്‍ദ്ദേശം നല്കി. സമരത്തിന് മുന്നോടിയായി ഇന്നലെ ഉത്തര്‍ പ്രദേശിലെ ഷാമിലിയില്‍ വിലക്ക് ലംഘിച്ച് മഹാപഞ്ചായത്ത് ചേര്‍ന്നത് പൊലീസിന് തിരിച്ചടിയായി. ഉപരോധത്തിന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ആണിപ്പലകയ്ക്കു മുന്നില്‍ പൂക്കള്‍ നിരത്തി വച്ച് കര്‍ഷകര്‍
ഡല്‍ഹിയിലേക്ക് പ്രവേശിക്കാതിരിക്കാനായി അതിര്‍ത്തിയില്‍ ഉറപ്പിച്ച ആണിപ്പലകയ്ക്ക് മുന്നില്‍ പൂക്കള്‍ നിരത്തി വച്ച് കര്‍ഷകര്‍. ഗാസിപ്പൂര്‍ അതിര്‍ത്തിയിലാണ് കര്‍ഷകര്‍ പൂച്ചെടികള്‍ വച്ചത്. റോഡില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ക്കും സിമന്റ് ചുമരുകള്‍ക്കുമുള്ള മറുപടിയാണ് ഇതെന്ന് കര്‍ഷകര്‍ പറഞ്ഞു.
'കര്‍ഷകര്‍ക്കായി പൊലീസ് ഇരുമ്പാണികളാണ് വച്ചത്. ഞങ്ങള്‍ അവര്‍ക്ക് പൂക്കള്‍ നല്കാന് തീരുമാനിച്ചു' എന്നാണ് ഭാരതീയ കിസാന്‍ യൂണിയന് നേതാവ് രാകേഷ് ടികായത് ഇതേക്കുറിച്ച് പ്രതികരിച്ചത്. പ്രതീകാത്മകമെന്ന രീതിയിലാണ് അതിര്‍ത്തിയില്‍ പൂക്കള്‍ വച്ചുള്ള പ്രതിഷേധം.
ഇതിന് പുറമേ, ഗതാഗതം നിരോധിച്ച ഡല്‍ഹി-മീററ്റ് ദേശീയ പാതയില്‍ മണ്ണിറക്കി കൃഷി ആരംഭിക്കാന്‍ ഒരുങ്ങുകയാണ് കര്‍ഷകര്‍. ഇതിനായി രണ്ട് ലോഡ് മണ്ണ് റോഡില്‍ കഴിഞ്ഞ ദിവസമിറക്കിയിട്ടുണ്ട്. മണ്ണില്‍ തൊട്ടുവന്ദിച്ച ശേഷമാണ് രാകേഷ് ടികായത്തും സംഘവും അത് റോഡില്‍ നിരത്തിയത്. ഡല്‍ഹി-ഡാബര്‍ തിരാഹ റോഡില്‍ പൂന്തൊട്ടമൊരുക്കാനും കര്‍ഷകര്‍ക്ക് പദ്ധതിയുണ്ട്.
ഉത്തര്‍പ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാന് എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ അതിര്‍ത്തിയിലെ താല്‍ക്കാലിക ടെന്റുകളിലാണ് ഇപ്പോള്‍ കഴിയുന്നത്. ഗാസിപ്പൂരിന് പുറമേ, തിക്രിയിലും സിംഗുവിലും ആയിരക്കണക്കിന് കര്‍ഷകരാണ് കാര്‍ഷിക ബില്ലിനെതിരെ സമരം ചെയ്യുന്നത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)