
എഡിൻബർഗ്: ഹെഡർ ഗോളിൽ യുവന്റസിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡ് തകർത്ത് ഉഗാണ്ടൻ താരം ബെവിസ് മുഗാബി. സ്കോട്ടിഷ് ലീഗിലാണ് മുഗാബിയുടെ നേട്ടം.
സെരി എയിൽ 2019 ഡിസംബറിൽ സാംപ്ഡോറിയക്കെതിരെ റൊണാള്‍ഡോ കുറിച്ച സൂപ്പർ ഹെഡർ ഫുട്ബോൾ ലോകത്തെ അമ്പരപ്പിച്ചിരുന്നു. പന്ത് പെനാൽറ്റി ബോക്സിലേക്ക് വന്നപ്പോൾ റൊണാൾഡോ ഗ്രൗണ്ടിൽ നിന്ന് ചാടി 71 സെന്റീമീറ്റർ ഉയര്‍ന്നു. പന്ത് ഹെഡ് ചെയ്യുമ്പോൾ ആകെ ഉയരം 256 സെന്റീമീറ്ററും. ഫുട്ബോൾ ലോകം അന്നേവരെ കണ്ടതിൽ വച്ചേറ്റവും ഉയരത്തിൽ കുതിച്ചുള്ള ഹെഡറായിരുന്നു ഇത്.
എന്നാല്‍ റൊണാൾഡോയുടെ ഈ സൂപ്പർ ഹെഡറിനെ കടത്തിവെട്ടിയിരിക്കുകയാണിപ്പോൾ സ്കോട്ടിഷ് ക്ലബ് മതർവെൽ എഫ്സിയുടെ ബെവിസ് മുഗാബി. റോസ് കൺട്രിക്കെതിരെ മുഗാബി വായുവിൽ ഉയർന്നത് 262 സെന്റീമീറ്ററാണ്.
റൊണാൾഡോയേക്കാൾ ആറ് സെന്റീമീറ്റർ ഉയരം കൂടുതൽ. റൊണാൾഡോ ഗ്രൗണ്ടിൽ നിന്ന് 71 സെന്റീമീറ്റർ ചാടിയുയർന്നപ്പോൾ മുഗാബി നിലംവിട്ടത് 75 സെന്റീമീറ്ററാണ്.
എക്കാലത്തേയും മികച്ച താരങ്ങളിൽ ഒരാളായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡ് മറികടന്നതിൽ അതിയായ സന്തോഷമെന്ന് മുഗാബി പറയുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)