
പുതിയ പരിശീലകന് തോമസ് ടൂഹലിനു കീഴില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന ചെല്‍സി പ്രീമിയര്‍ ലീഗില്‍ ജോസേ മൗറിനോയുടെ ടോട്ടന്‍ഹാമിനെ പരാജയപ്പെടുത്തി. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ചെല്‍സിയുടെ വിജയം. പുതിയ പരിശീലകന് കീഴില്‍ രണ്ടാമത്തെ ജയമാണ് ചെല്‍സി നേടിയത്. മൂന്ന് മത്സരങ്ങള്‍ തോമസ് ടൂഹലിനു കീഴിയില്‍ കളിച്ചതില്‍ ഒരു ഗോള്‍ പോലും ചെല്‍സി വഴങ്ങിയിട്ടും ഇല്ല.
ആദ്യ പകുതിയില്‍ ചെല്‍സി താരം റിമോ വെര്‍ണറിനെ ഫൗള്‍ ചെയ്തതിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി ഗോളാക്കി ജോര്ജ്ജിനോയാണ് ചെല്‍സിയുടെ വിജയം ഗോള്‍ നേടിയത്. ആദ്യ പകുതിയില്‍ ചെല്‍സിയുടെ സമ്ബൂര്‍ണ ആധിപത്യം കണ്ട മത്സരത്തില്‍ ചെല്‍സിക്ക് കൂടുതല്‍ ഗോളുകള്‍ നേടാനായില്ല.
എന്നാല്‍ രണ്ടാം പകുതിയില്‍ ഉണര്‍ന്നു കളിച്ച ടോട്ടന്‍ഹാം അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും മികച്ച പ്രതിരോധം തീര്‍ത്ത ചെല്‍സിയെ മറികടക്കാന്‍ ടോട്ടന്ഹാമിനായില്ല.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)