
മുംബൈ: കര്‍ഷക സമരത്തെ പിന്തുണച്ച് അന്താരാഷ്ട്ര തലത്തില്‍ നിന്നുയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സച്ചിന് തെണ്ടുല്‍ക്കര്‍ അടക്കമുള്ള പ്രമുഖര്‍.
'ഇന്ത്യയുടെ പരമാധികാരം വിട്ടുവീഴ്ചയില്ലാത്തത്. വിദേശശക്തികള്‍ക്ക് അത് കണ്ടുനില്‍ക്കാമെന്നല്ലാതെ ഇടപെടാന്‍ കഴിയില്ല. ഇന്ത്യ എന്താണെന്ന് ഇന്ത്യക്കാര്‍ക്ക് അറിയാം; ഇന്ത്യയ്ക്കുവേണ്ടി തീരുമാനങ്ങള്‍ കൈകൊള്ളാനും. രാജ്യത്തിന് കീഴില്‍ ഞങ്ങള്‍ ഒന്നിച്ച് അണിചേരുന്നത് തുടരുക തന്നെ ചെയ്യും.'- ട്വിറ്ററില്‍ സച്ചിന് കുറിച്ചു.
പോപ്പ് താരം റിഹാന, സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ് യുഎസ് വൈസ് പ്രസിന്റ് കമല ഹാരിസിന്റെ അനന്തരവള്‍ മീന ഹാരിസ് തുടങ്ങിയവരാണ് കര്‍ഷക സമരത്തെ പിന്തുണച്ച് രംഗത്തെത്തിയത്. ഇതോടെ അന്താരാഷ്ട്ര തലത്തില്‍ സമരം ചര്‍ച്ച ചെയ്യപ്പെടുകയുമുണ്ടായി. ഇതിനെ തുടര്‍ന്ന് കര്‍ഷക പ്രതിഷേധത്തിന് ലഭിക്കുന്ന അന്താരാഷ്ട്ര പിന്തുണയെ അപലപിച്ച് വിദേശകാര്യമന്ത്രാലയം പ്രസ്താവന ഇറക്കി.
'ഇന്ത്യ ഒരുമിച്ച്', 'ഇന്ത്യക്കെതിരായ പ്രചാരണം' (#IndiaTogether #IndiaAgainstPropaganda) തുടങ്ങി ഹാഷ്ടാഗുകളുമായി കേന്ദ്ര മന്ത്രിമാര്‍ ഒന്നടങ്കം ട്വിറ്ററില്‍ രംഗത്തെത്തി. അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്, കരണ്‍ ജോഹര്‍, അനുപം ഖേര്‍, സുനില്‍ ഷെട്ടി തുടങ്ങിയ ബോളിവുഡ് താരങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ പ്രചരണം ഏറ്റെടുത്തിട്ടുണ്ട്.
Don’t fall for any false propaganda against India or Indian policies. Its important to stand united at this hour w/o any infighting ????????#IndiaTogether #IndiaAgainstPropaganda
— Ajay Devgn (@ajaydevgn) February 3, 2021
Farmers constitute an extremely important part of our country. And the efforts being undertaken to resolve their issues are evident. Let’s support an amicable resolution, rather than paying attention to anyone creating differences. ????????#IndiaTogether #IndiaAgainstPropaganda https://t.co/LgAn6tIwWp
— Akshay Kumar (@akshaykumar) February 3, 2021
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)