
മ്യാന്മറില് വീണ്ടും സൈനിക അട്ടിമറി. ഓങ് സാങ് സൂചിയടക്കമുള്ള നേതാക്കളെ സൈന്യം തടവിലാക്കി. തലസ്ഥാന നഗരിയില്‍ ടെലഫോണ്‍, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു. ഭരണകക്ഷിയായ എന്‍എല്‍ഡി പ്രതിനിധിയാണ് ഇക്കാര്യം അറിയിച്ചത്.
മ്യാന്മറില് പുതുതായ തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റംഗങ്ങള്‍ ഇന്ന് ചുമതലയേല്‍ക്കാനിരിക്കെയാണ് സൈനിക അട്ടിമറി. തെരഞ്ഞെടുപ്പില്‍ കള്ളക്കളി നടന്നെന്നാരോപിക്കുന്ന സൈനിക ഭരണം അട്ടിമറിച്ചേക്കുമെന്ന ആശങ്ക നേരത്തെ നിലനിന്നിരുന്നു. 2011 ലാണ് രാജ്യത്ത് സൈനികഭരണം അവസാനിക്കുന്നത്. അതിന് ശേഷം നടന്ന രണ്ടാമത്തെ പൊതുതെരഞ്ഞെടുപ്പായിരുന്നു ഇത്.
നവംബര്‍ എട്ടിനായിരുന്നു തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പില്‍ ഓങ് സാങ് സൂചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി വന്‍നേട്ടമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് അയോഗ്യമെന്ന് ചൂണ്ടിക്കാട്ടി മ്യാന്മര് സൈന്യം നടത്തിയ അട്ടിമറി ഭീഷണിയെ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ് സൂചി ഭരണകൂടത്തിന് യു.എന്‍ നേരത്തെ നല്‍കിയിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)