
ന്യൂഡല്‍ഹി: ചെങ്കോട്ട സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാക്കി കര്‍ഷക സംഘടനകള്‍. പ്രക്ഷോഭത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ചെങ്കോട്ടയിലെ സംഭവ വികാസങ്ങളെന്ന് സംയുക്ത കിസാന്‍ മുക്തി മോര്‍ച്ച ആരോപിച്ചു.
അതേസമയം, റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷങ്ങളില്‍ ഉത്തരവാദികളായവരെ വെറുതെ വിടില്ലെന്ന് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ എസ്.എന്‍. ശ്രീവാസ്തവ പറഞ്ഞു. ഇതുവരെ പത്തൊന്‍പത് പേരെ അറസ്റ്റ് ചെയ്തു. കൂടുതല്‍ അറസ്റ്റുകളിലേക്ക് ഇന്ന് പൊലീസ് കടന്നേക്കും.
ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളിലെ അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി. ബിജെപി പ്രപർത്തകനെന്ന് കർഷക സംഘടനകൾ ആരോപിച്ച ദീപ് സിദ്ദു അടക്കമുള്ളവരുടെ പേരും എഫ്ഐആറിൽ പൊലീസ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഡൽഹിയിൽ ഇനി നിയമം കൈയ്യിലെടുക്കാനോ അക്രമം നടത്താനോ ആരെയും അനുവദിയ്ക്കില്ലെന് പൊലീസ് കമ്മിഷണർ അറിയിച്ചു. രക്തസാക്ഷി ദിനമായ ജനുവരി 30 ന് പ്രഖ്യാപിച്ച നിരാഹാര സത്യാഗ്രഹത്തിൽ നിന്ന് മാറ്റമില്ലെന്ന് കർഷക സംഘടനകളും വ്യക്തമാക്കി.
ധാരണകള്‍ ലംഘിച്ചതിന് നടപടിയെടുക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കാനുണ്ടെങ്കില്‍ മൂന്ന് ദിവസത്തിനകം അറിയിക്കാന്‍ ആവശ്യപ്പെട്ട് കര്‍ഷക നേതാവ് ദര്ശന് പാലിന് നോട്ടീസ് അയച്ചു. അതേസമയം, ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക പ്രക്ഷോഭം അറുപത്തിനാലാം ദിവസത്തിലേക്ക് കടന്നു.
കർഷക സമരത്തിനെതിരായ നിലപാട് ശക്തമാക്കി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ
പാർലമെന്റ് മാർച്ചിൽ നിന്നും കർഷക സംഘടനകൾ പിന്മറിയതിന് പിന്നാലെ കർഷക സമരത്തിനെതിരായ നിലപാട് ശക്തമാക്കി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ. സമരവേദിയിൽ നിന്ന് രണ്ട് ദിവസത്തിനകം ഒഴിഞ്ഞ് പോകണമെന്ന് ഒഴിഞ്ഞ് പോകണമെന്ന് സംഘടനാ നേതാക്കളോട് ജില്ലാ കളക്ടർമാർ ആവശ്യപ്പെട്ട് തുടങ്ങി. കർഷകരോട് സർക്കാരിന് പിടിവാശിയില്ലെന്നും അവരെ ദുരുപയോഗിയ്ക്കാൻ ചിലർ ശ്രമിയ്ക്കുകയാണെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. ട്രാക്ടർ സമരവുമായി ബന്ധപ്പെട്ട് ചെങ്കോട്ടയിൽ പതാക ഉയർത്തിയ ദീപ് സിദ്ദുവിന്റെ പേര് ഡൽഹി പോലിസ് എഫ്.ഐ.ആറിൽ ഉൾപ്പെടുത്തി.
കർഷക സമരത്തിന്റെ പര്യവസാനം ബലപ്രയോഗത്തിലൂടെ ആയേക്കാം എന്ന സൂചനയാണ് ഇപ്പോഴത്തെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നടപടികൾ നൽകുന്നത്. സമരക്കാർ തമ്പടിച്ചിരിയ്ക്കുന്ന ഇടങ്ങളിൽ ഇന്നലെ രാത്രിമുതൽ വൈദ്യുതി വിഛേദിച്ചു. ഗാസിപൂരിൽ വൈദ്യുതി പുനസ്ഥാപിയ്ക്കണം എന്നാവശ്യപ്പെട്ട് ജില്ലാ കളക്ടറെ ബന്ധപ്പെട്ട സംഘടനകളോട് രണ്ട് ദിവസത്തിനകം ഒഴിഞ്ഞ് പോകണമെന്ന് കളക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ബലപ്രയോഗത്തിലൂടെ ഒഴിപ്പിയ്ക്കുന്നില്ലെന്നും രണ്ട് ദിവസത്തിനകം സമര മേഖല ഒഴിയണമെന്നും ഗാസിയാബാദ് ജില്ലാ കളക്ടർ ആവശ്യപ്പെട്ടതായി കെകെ രാകേഷ് എംപി സ്ഥിതികരിച്ചു. ബല പ്രയോഗത്തിലൂടെ ഒഴിപ്പിയ്ക്കാൻ ശ്രമം ഉണ്ടായാൽ ചെറുക്കും എന്ന സൂചന ആണ് കർഷക സംഘടനകളിൽ ചിലത് നൽകുന്നത്.
ഇന്നലെ കർഷക സംഘടനകൾ പ്രഖ്യാപിച്ചിരുന്ന പാർലമെന്റ് മാർച്ച് ഉപേക്ഷിച്ചിരുന്നു. ഇന്ന് പുതിയ സാഹചര്യങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം വീണ്ടും വിലയിരുത്തും.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)