
തിരുവനന്തപുരം: ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഉജ്വലമായ പ്രക്ഷോഭത്തിന് ഈ റിപ്പബ്ലിക് ദിനം സാക്ഷിയാവുകയാണെന്ന് ധനമന്ത്രി തോമസ് ഐസ്സക്. മോഡി സർക്കാരിന്റെ കർഷകദ്രോഹ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന കിസാൻ പരേഡിൽ ട്രാക്ടറുകളിലായി ലക്ഷങ്ങള്‍ അണിനിരക്കും. കോർപറേറ്റുകളുടെ ശിങ്കിടികളായി അധഃപതിച്ച കേന്ദ്ര ഭരണാധികൾക്ക് ഇന്ത്യൻ ജനത നൽകുന്ന താക്കീതാണ് കിസാൻ പരേഡ്.
രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ്, യുപി സംസ്ഥാനങ്ങളിൽനിന്നായി പതിനായിരക്കണക്കിന് ട്രാക്ടറുകൾ ഡൽഹി അതിർത്തിയിലെത്തി. ഡൽഹിക്ക് ചുറ്റും അഞ്ച് സമരകേന്ദ്രത്തിൽ നിന്ന് പരേഡുണ്ടാകും. മൂന്നര ലക്ഷം ട്രാക്ടറിലായി അഞ്ചുലക്ഷത്തിലേറെ പേരാണ് പരേഡിൽ പങ്കാളികളാകുക. മെന്ന് കർഷക സംഘടനകൾ അറിയിച്ചു. സിൻഘു, ടിക്രി, ഗാസിപുർ, ഷാജഹാൻപുർ, പൽവൽ എന്നീ സമരകേന്ദ്രങ്ങളിൽനിന്ന് പരേഡ് ആരംഭിക്കും.
കോളനി വാഴ്ചയ്ക്കെതിരെ രാജ്യം നടത്തിയ തീക്ഷ്ണ സമരങ്ങളുടെ സ്മരണ ജ്വലിക്കുന്ന റിപ്പബ്ലിക് ദിനത്തിൽ കിസാൻ പരേഡ് കോർപറേറ്റ് വാഴ്ചയുടെ അധികാര ധാർഷ്ട്യത്തിനെതിരെയുളള സ്വാതന്ത്ര്യ സമരമായി പടരുമെന്നും അദ്ദേഹം പറഞ്ഞു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)