
എഫ്.എ കപ്പിലെ ക്ലാസിക് പോരാട്ടത്തില്‍ ഒലെയുടെ ചുവന്ന ചെകുത്താന്മാർ ലിവര്‍പൂളിനെ പരാജയപ്പെടുത്തി. ഒരു ഗോളിന് പിറകിൽ പോയ ശേഷമാണ് യുണൈറ്റഡ് രണ്ടിനെതിരെ മൂന്ന് ഗോളുകളുടെ വിജയം സ്വന്തമാക്കിയത്.
തുടക്കത്തില്‍ മുന്‍തൂക്കം യുണൈറ്റഡിന് ആയിരുന്നെങ്കിലും ആദ്യ ഗോൾ നേടിയത് ലിവർപൂൾ ആയിരുന്നു. 18ആം മിനുട്ടിൽ ഫർമിനോയുടെ പാസിൽ നിന്ന് പന്ത് സ്വീകരിച്ച് സലാഹ് ഡീൻ ഹെൻഡേഴ്സണ് മുകളിലൂടെ പന്ത് ചിപ് ചെയ്ത് വലയിൽ എത്തിച്ചു.
26ആം മിനിറ്റിൽ റാഷ്ഫോർഡ് യുണൈറ്റഡിന് സമനില ഗോള്‍ നേടിക്കൊടുത്തു. രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ യുണൈറ്റഡ് ലീഡ് നേടി. ഗ്രീൻവുഡിന്റെ പാസില്‍ നിന്ന് റാഷ്ഫോർഡാണ് ഗോള്‍ നേടിയത്. 58ആം മിനിറ്റിൽ വീണ്ടും സലാഹ്, ഫർമീനോയുടെ പാസില്‍. സ്കോർ 2-2.
78ാം മിനിറ്റിലെ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഫ്രീകിക്ക് കൃത്യമായി ലിവര്‍പൂളിന്റെ വലയിൽ വിശ്രമിച്ചു. സ്കോർ 3-2. ലിവർപൂൾ അവസാന ഏഴ് മത്സരങ്ങളിൽ ഒരു മത്സരം മാത്രമാണ് വിജയിച്ചത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)