
ന്യൂഡല്‍ഹി: റേറ്റിങുകളില്‍ കൃത്രിമം കാണിക്കാന്‍ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി ബാര്‍ക്ക് മുന്‍ സിഇഒ പാര്‍ത്തോ ദാസ് ഗുപ്തയ്ക്ക് 40 ലക്ഷത്തിലധികം രൂപ നല്‍കിയതായി ഇന്ത്യന്‍ എക്സ്പ്രസ് റിപോര്‍ട്ട് ചെയ്യുന്നു. മൂന്ന് വര്‍ഷത്തിനിടെയാണ് ഈ വന്‍ തുക കൈമാറിയതെന്നും, രണ്ട് അവധി ദിനങ്ങള്‍ക്ക് വേണ്ടി മാത്രമായി 12,000 യുഎസ് ഡോളര്‍ കൈമാറിയെന്നും ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
മുംബൈ പോലിസിന് ദാസ് ഗുപത് എഴുതി നല്കിയ മൊഴിയില്‍ ഇക്കാര്യം അവകാശപ്പെടുന്നുണ്ടെന്ന് ടിആര്‍പി കുംഭകോണക്കേസില്‍ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്. തങ്ങള്‍ക്ക് അനുകൂലമായി ചാനല്‍ റേറ്റിംഗില്‍ കൃത്രിമം കാണിച്ചുവെന്നാരോപിച്ച് ബാര്‍ക് മുന്‍ സിഇഒ ദാസ് ഗുപ്ത, റിപബ്ലിക് മീഡിയ നെറ്റ് വര്‍ക്ക് സിഇഒ വികാസ് ഖാഞ്ചന്ദാനി എന്നിവര്‍ക്കെതിരേ ജനുവരി 11ന് മുംബൈ പോലിസ് 3,600 പേജുള്ള അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 12 പേര്‍ക്കെതിരെ 2020 നവംബറില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)