.jpg)
നേപ്പാളിൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നതിനെ തുടര്‍ന്ന് പ്രധാനമന്ത്രി കെ.പി ശർമ്മര ഒലിയെ ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാർട്ടിയിലെ തന്നെ വിമതർ പുറത്താക്കി. ഞായറാഴ്ച ചേർന്ന നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടി കേന്ദ്ര കമ്മിറ്റിയിലെ വിമത വിഭാഗത്തിന്റെ യോഗത്തിലാണ് ഒലിയെ പുറത്താക്കാനുള്ള തീരുമാനം എടുത്തത്. തീരുമാനത്തിന് പിന്നാലെ ഒലിയുടെ പാർട്ടി മെമ്പര്‍ഷിപ്പ് എടുത്തുകളഞ്ഞതായും വിമത വിഭാഗം അറിയിച്ചു. വിമത വിഭാഗത്തിന്റെ വക്താവ് നാരായൺ കാജി ശ്രേഷ്തയാണ് ഒലിയെ പാർട്ടി മെമ്പർഷിപ്പിൽ നിന്നും നീക്കം ചെയ്ത വിവരം ഔദ്യോഗികമായി അറിയിച്ചത്.
'ഇന്ന് നടന്ന സെണ്ട്രൽ കമ്മറ്റി യോഗത്തിൽ കെപി ശർമ്മയെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചു. നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അദ്ദേഹം ഇനി അംഗമല്ല. ഭരണഘടനയെ ലംഘിച്ചുള്ള തീരുമാനങ്ങൾ എടുക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തിനു കത്ത് നൽകിയിരുന്നതാണ്. ഞങ്ങൾ ഒരുപാട് കാത്തു. പക്ഷേ, അദ്ദേഹം മറുപടി നൽകിയില്ല.'- ശ്രേഷ്ത പറഞ്ഞു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)