
വാഷിങ്ടണ്‍: കൊവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബ്രിട്ടന്, ബ്രസീല്‍, അയര്‍ലന്‍ഡ്, യൂറോപ്പ് എന്നിവിടങ്ങളില്‍ താമസിക്കുന്ന യു.എസ് ഇതര പൗരന്മാര്ക്ക് പ്രസിഡന്റ് ജോ ബിഡന് വീണ്ടും കൊവിഡ് 19 യാത്രാ വിലക്ക് ഏര്‍പ്പെടുത്തുമെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുതിയതും അതിവേഗം പടരുന്നതുമായ കൊറോണ വൈറസ് വകഭേദങ്ങള്‍ അമേരിക്കയില്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ അടുത്തിടെ ദക്ഷിണാഫ്രിക്കയിലെത്തിയ യാത്രക്കാര്‍ക്കും ബൈഡന് വിലക്കേര്‍പ്പെടുത്തുമെന്ന് യു,എസ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.
രാജ്യത്തിന്റെ വഷളായിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് പ്രതിസന്ധി പരിഹരിക്കാന്‍ കര്‍ശന നടപടികള്‍ക്ക് തുടക്കമിട്ട പുതിയ പ്രസിഡന്റ് കഴിഞ്ഞ ആഴ്ച മാസ്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കര്‍ശനമാക്കുകയും പുറത്തുനിന്ന് അമേരിക്കയിലെത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
കൊവിഡ് 19 മരണസംഖ്യ അടുത്ത മാസം 4,20,000ല്‍ നിന്ന് അഞ്ച് ലക്ഷമായി ഉയരുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഈ പശ്ചാത്തലത്തില്‍ കടുത്ത നടപടി ആവശ്യമാണെന്നാണ് ബൈഡന് ഭരണകൂടം കരുതുന്നത്.
കോവിഡ് രോഗികളുടെ എണ്ണം രണ്ടര കോടി പിന്നിട്ടു
യു.എസിലെ കോവിഡ് രോഗികളുടെ എണ്ണം രണ്ടര കോടി പിന്നിട്ടു. ലോകത്തെ കോവിഡ് ബാധിച്ചവരില്‍ കാല്‍ഭാഗവും യു.എസില്‍ നിന്നുള്ളവരാണ്.
അതേസമയം, രാജ്യത്ത് കോവിഡ് വാക്സിന് വിതരണത്തിനായി ഡോണള്‍ഡ് ട്രംപ് ഒരുക്കിയ സൗകര്യങ്ങളില്‍ ബൈഡന് ഭരണകൂടം അതൃപ്തി രേഖപ്പെടുത്തി. വിവിധ സംസ്ഥാനങ്ങള്‍ക്ക് വാക്സിന് വിതരണം ചെയ്യുന്നതിനായി തയാറാക്കിയ പദ്ധതിയില്‍ പോരായ്മകളുണ്ടെന്ന് ബൈഡന്റെ ചീഫ് ഓഫ് സ്റ്റാഫ് റോണ്‍ ക്ലെയിന് പറഞ്ഞു.
വാക്സിന് വിതരണം കൂടുതല്‍ കാര്യക്ഷമമാകുന്നതോടെ കോവിഡ് രോഗികളുടെ എണ്ണം കുറയുമെന്നാണ് യു.എസിന്റെ പ്രതീക്ഷ. ചില സംസ്ഥാനങ്ങളില്‍ ഇപ്പോഴും വാക്സിന് ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഇത് പരിഹരിക്കാനാണ് പുതുതായി അധികാരമേറ്റെടുത്ത ബൈഡന് ഭരണകൂടം ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഡോണള്‍ഡ് ട്രംപിന്റെ ഭരണത്തിന്റെ അവസാന നാളുകളിലെ അനാസ്ഥയാണ് കോവിഡ് വീണ്ടും പടരാനിടയാക്കിയതെന്നും റോണ്‍ ക്ലെയിന് വ്യക്തമാക്കി. ബൈഡന് അധികാരമേറ്റെടുക്കുേമ്ബാള് നഴ്സിങ് ഹോമുകള്‍ക്കും ആശുപത്രികള്‍ക്കും പുറത്ത് വാക്സിന് വിതരണം കാര്യക്ഷമമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. യു.എസില്‍ ഇതുവരെ 41.4 മില്യണ്‍ ആളുകള്‍ക്കാണ് വാക്സിന് വിതരണം നടത്തിയത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)