
കൊച്ചി: സുരേഷ് ഗോപി നായകനായെത്തുന്ന ഒറ്റക്കൊമ്പന് എന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിക്കുന്നു. എട്ടു വയസുള്ള ഇരട്ടക്കുട്ടികളേയും 11, 14 വയസ് പ്രായമുള്ള പെണ്‍കുട്ടികളെയും 4-5 വയസ് പ്രായമുള്ള ആണ്‍കുട്ടികളെയുമാണ് വേണ്ടത്. കാസ്റ്റിംഗ് കോളിന്റെ വിശദാംശങ്ങള്‍ സുരേഷ് ഗോപി തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.
സുരേഷ് ഗോപിയുടെ 250-ാമത്തെ ചിത്രമാണ് ഒറ്റക്കൊമ്പന്. ടോമിച്ചന് മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത് മാത്യു തോമസാണ്. 25 കോടിയിലേറെ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ഷിബിന്‍ ഫ്രാന്‍സാണ് തിരക്കഥ ഒരുക്കുന്നത്. അറ്റാക്ക് ടു ഡിഫന്‍ഡ് എന്ന ടാഗ് ലൈനോടെയാണ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്. പുലിമുരുകന് ഛായാഗ്രഹണം നിര്‍വ്വഹിച്ച ഷാജികുമാറാണ് ഒറ്റക്കൊമ്ബനും ക്യാമറ ഒരുക്കുന്നത്.
Check the details in the poster and be a part of Ottakkomban #MathewsThomas Tomichan Mulakuppadam #ShibinFrancis #ShajiKumar #HarshavardhanRameshwar Mulakuppadam Films
Posted by Suresh Gopi on Sunday, January 24, 2021
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)