
തിരുവനന്തപുരം: നിയമസഭാ, ലോക്സഭാ വോട്ടര്‍പട്ടികയില്‍ പേരുള്ളവര്‍ക്ക് ഇനി ഇ-വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പോര്‍ട്ടലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഏറ്റവുമൊടുവില്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തവര്‍ക്ക് ഇന്ന് രാവിലെ 11.30നു ശേഷവും മറ്റുള്ളവര്‍ക്ക് അടുത്ത മാസം ഒന്ന് മുതലും കാര്‍ഡ് ലഭിക്കും.
കാര്‍ഡ് ലഭ്യമാകുന്നതോടെ വോട്ട് ചെയ്യാനും ഇ-കാര്‍ഡ് ഹാജരാക്കിയാല്‍ മതിയാകും. പതിവ് വിവരങ്ങള്‍ക്കു പുറമേ ക്യുആര്‍ കോഡ് കൂടി ഡൗണ്‍ലോഡ് ചെയ്യുന്ന കാര്‍ഡിലുണ്ട്. ഡൗണ്‍ലോഡ് സൗകര്യം വന്നെങ്കിലും പുതുതായി പേരു ചേര്‍ക്കുന്നവര്‍ക്ക് പഴയ രീതിയില്‍ നേരിട്ട് കാര്‍ഡ് കൈമാറുന്ന രീതി തുടരും.
എങ്ങിനെ ഡൗണ്‍ലോട് ചെയ്യാം
https://voterportal.eci.gov.in/ എന്ന പോര്‍ട്ടലില്‍ നിന്നാണ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യേണ്ടത്. കമ്മിഷന്റെ 'വോട്ടര്‍ ഹെല്പ് ലൈന്‍' മൊബൈല്‍ ആപ് വഴിയും ഡൗണ്‍ലോഡ് ചെയ്യാം. വെബ്സൈറ്റിലോ മൊബൈല്‍ ആപ്പിലോ മൊബൈല്‍ നമ്പര്‍ നല്കി രജിസ്റ്റര്‍ ചെയ്ത ശേഷമേ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനാകൂ. വോട്ടര്‍ പട്ടികയില്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ ഓണ്‍ലൈനായി 'കെവൈസി' (Know your customer) വിവരങ്ങള്‍ നല്‍കണം. ഇതിന്റെ പ്രിന്റ് എടുത്ത് ആധാര്‍ കാര്‍ഡ് പോലെ തിരിച്ചറിയല്‍ കാര്‍ഡായി ഉപയോഗിക്കാം. ഡിജിലോക്കറില്‍ സൂക്ഷിക്കുകയും ചെയ്യാം.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)