
തിരുവനന്തപുരം: ആലപ്പുഴ ബൈപ്പാസില്‍ ടോള്‍പിരിവ് നീട്ടിവെയ്ക്കാന്‍ സംസ്ഥാനം കേന്ദ്രത്തിന് കത്തെഴുതി. തുല്യപങ്കാളിത്തത്തില് നിര്‍മിച്ച പാതയില്‍ സംസ്ഥാനം ചെലവിട്ട തുകയ്ക്ക് ടോള്‍ ഈടാക്കേണ്ടെന്നും ദേശീയപാതാ അതോറിറ്റിയെ സർക്കാർ അറിയിച്ചിട്ടുണ്ട്. അടുത്ത വ്യാഴാഴ്ചയാണ് ബൈപ്പാസ് തുറക്കുന്നത്. ഇതിന് മുന്നോടിയായി വഴിവിളക്കുകള്‍ തെളിഞ്ഞു.
ആറര കിലോമീറ്റര്‍ നീളത്തില്‍ 408 വഴിവിളക്കുകളാണ് സ്ഥാപിച്ചത്. 80 എണ്ണം കേന്ദ്രസര്‍ക്കാര്‍ ചെലവിലും 328 എണ്ണം സംസ്ഥാനവും. കളര്‍കോട്, കൊമ്മാടി ജംഗ്ഷനുകളില്‍ ഹൈമാസ്റ്റ് ലൈറ്റുകളും സ്ഥാപിച്ചു. പാതയുടെ ഉദ്ഘാടനത്തിന് മുന്നേതന്നെ വിളക്കുകള്‍ തെളിയിച്ച് ആലപ്പുഴ ഒരുങ്ങി. നഗരത്തിന്റെ കുരുക്കഴിക്കാന്‍ പുതുവഴി തെളിഞ്ഞെങ്കിലും ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചതില്‍ എതിര്‍പ്പുകളുണ്ട്. ഈ പശ്ചാത്തലത്തിലാണ് ടോള്‍ പരിവി നീട്ടിവെയ്ക്കണമമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് സംസ്ഥാനം കത്തയച്ചത്.
വ്യാഴാഴ്ച ഉച്ചയ്ക്കാണ് നാലര പതിറ്റാണ്ട് നീണ്ട കാത്തിരിപ്പ് അവസാനിക്കുന്നത്. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് ഉദ്ഘാടനം. 172 കോടി രൂപവീതം കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പങ്കിട്ടാണ് ബൈപ്പാസിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)