
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവിനെതിരെയാണ് മോദിയെ രാഹുല്‍ ട്രോളിയത്. രാജ്യത്ത് ജനങ്ങള്‍ വിലക്കയറ്റത്തില്‍ പൊറുതി മുട്ടിയിരിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നികുതി പിരിക്കുന്നതിന്റെ തിരക്കിലാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
'ജി.ഡി.പി'യില്‍ വലിയ വളര്‍ച്ചയാണ് മോദി ജി കൈവരിച്ചിരിക്കുന്നത്. അതായത്, ഗ്യാസ്, ഡീസല്‍, പെട്രോള്‍ നിരക്കുകള്‍. രാജ്യത്ത് ജനങ്ങള്‍ വിലക്കയറ്റത്തില്‍ പൊറുതിമുട്ടിയിരിക്കുകയായിരുന്നു. പക്ഷെ, കേന്ദ്രം ഇപ്പോഴും നികുതി പിരിക്കുന്നതിന്റെ തിരക്കിലാണ്.'- രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
ഈ ആഴ്ചയില്‍ നാലാം തവണയും പെട്രോള്‍ ഡീസല്‍ വില ഇന്നലെ കൂടിയിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)