
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് റിപബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ രണ്ട് ലക്ഷത്തോളം ട്രാക്ടറുകള്‍ പങ്കെടുപ്പിച്ച് 100 കിലോമീറ്റര്‍ ട്രാക്ടര്‍ റാലി നടത്തുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. റാലി നടത്താന്‍ കര്‍ഷകര്‍ക്ക് കഴിഞ്ഞ ദിവസം പൊലീസ് അനുമതി നല്‍കിയിരുന്നു. എന്നാല്‍ കര്‍ഷകര്‍ തങ്ങള്‍ക്ക് രേഖാമൂലം റൂട്ട് നല്‍കിയിട്ടില്ലെന്നും, അത് ലഭിച്ചു കഴിഞ്ഞാല്‍ തീരുമാനമെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
റിപബ്ലിക് ദിന പരേഡ് അവസാനിച്ചതിന് ശേഷം ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരിക്കും കര്‍ഷകരുടെ ട്രാക്ടര്‍ റാലി ആരംഭിക്കുക. സിംഘു, ടിക്രി, ഘാസിപുര്‍ എന്നീ അതിര്‍ത്തികളില്‍ നിന്നായിരിക്കും പരേഡിന്റെ തുടക്കം. എന്നാല്‍ റൂട്ട് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.
രണ്ടായിരത്തി അഞ്ഞൂറോളം സന്നദ്ധ പ്രവര്‍ത്തകര്‍ തങ്ങള്‍ക്കുണ്ടെന്നും, ട്രാക്ടര്‍ റാലിക്കിടയില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും സഹായം ആവശ്യമായി വന്നാല്‍ അവര്‍ സഹായിക്കുമെന്നും കര്‍ഷക സംഘടനാ നേതാക്കള്‍ അറിയിച്ചു.
'സമാധാനപരമായി റാലി നടത്തുക എന്നത് സന്നദ്ധപ്രവര്‍ത്തകരുടെ ഉത്തരവാദിത്തമാണ്. ഓരോ സന്നദ്ധ പ്രവര്‍ത്തകനും ബാഡ്ജ്, ജാക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ നല്‍കും. ട്രാക്ടറുകളെ ജീപ്പുകളില്‍ അവര്‍ പിന്തുടരും. ആവശ്യമെങ്കില്‍ അവരില്‍ കുറച്ചുപേര്‍ കര്‍ഷകര്‍ക്കൊപ്പം ട്രാക്ടറുകളില്‍ കയറും. കുടിവെള്ളം, ഭക്ഷ്യവസ്തുക്കള്‍ പോലുളള അവശ്യവസ്തുക്കളുടെ വിതരണം നടത്തുന്നതും അവരായിരിക്കും. 40 ആംബുലന്‍സുകള്‍ വഴികളില്‍ സജ്ജീകരിക്കും'- കര്‍ഷക നേതാക്കള്‍ പറഞ്ഞു.
ഡല്‍ഹിയ്ക്ക് പുറത്ത് ട്രാക്ടര്‍ റാലി നടത്താന്‍ അനുവദിക്കാമെന്നായിരുന്നു നേരത്തെ പൊലീസ് അറിയിച്ചിരുന്നത്. എന്നാല്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന നിലപാടില്‍ കര്‍ഷകര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സമവായത്തിനായി കഴിഞ്ഞദിവസം പൊലീസ് വീണ്ടും കര്‍ഷകരുമായി ചര്‍ച്ച നടത്തിയത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)