
ന്യൂഡല്‍ഹി: മുസ്ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ ഗഫാര്‍ രാജിവച്ചു. മുസ്ലിം ലീഗ് ദേശീയ അധ്യക്ഷന്‍ ഖാദര്‍ മൊയ്തീനാണ് രാജിക്കത്ത് സമര്‍പ്പിച്ചത്. കമ്മിറ്റിയോട് രാജിക്കാര്യം അറിയിച്ചിട്ടുണ്ടെന്നും വൈസ് പ്രസിഡന്റ് സയ്യിദ് മുഈന്‍ അലി ശിഹാബ് തങ്ങളെ ആക്ടിങ് പ്രസിഡന്റായി ഉത്തരവാദിത്തം ഏല്‍പ്പിച്ചിട്ടുണ്ടെന്നും സാബിര്‍ ഗഫാര്‍ കത്തില്‍ വ്യക്തമാക്കി.
എന്നാല്‍ രാജിവയ്ക്കാനുള്ള കാരണം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ഖാദര്‍ മൊയ്തീന് അയച്ച രാജിക്കത്ത് സാബിര്‍ ഗഫാര്‍ തന്നെ പുറത്തുവിട്ടിട്ടുണ്ട്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)