
കൊച്ചി: ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 25 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ ഡീസൽ വില 80 കടന്ന്, 80.03 ആണ് ഇന്നത്തെ ഡീസൽ വില.
ഇന്നലെ ഇന്ധനവില സംസ്ഥാനത്ത് സര്‍വകാല റെക്കോഡിലെത്തിയിരുന്നു. പെട്രോളിന് 87.48 രൂപയും ഡീസലിന് 81.52 രൂപയുമായിരുന്നു കഴിഞ്ഞ ദിവസത്തെ വില. 25 പൈസ വീതമാണ് പെട്രോളിനും ഡീസലിനും വർധിപ്പിച്ചത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 5 രൂപയോളമാണ് വർധിപ്പിച്ചത്. 2018 ഒക്ടോബറിലാണ് ഇന്ധനവില ഇതിന് മുമ്പ് ഇത്രയും കൂടിയത്.
അതേസമയം ഇന്ധന വില അടിക്കടി കൂടുന്ന സാഹചര്യത്തില്‍ ചാര്‍ജ്ജ് വർധനവില്ലാതെ സർവീസ് തുടരാന്‍ സാധിക്കില്ലെന്നാണ് ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്റെ നിലപാട്. മിനിമം നിരക്ക് എട്ട് രൂപയില്‍ 12 രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)