
തിരുവനന്തപുരം: സാമാജികനെന്ന നിലയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ ഉമ്മന്‍ ചാണ്ടിക്ക് നിയമസഭയുടെ ആദരം. ശൂന്യവേളയില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനാണ് ഉമ്മന്‍ ചാണ്ടിയുടെ സംഭാവനകള്‍ എടുത്തുപറഞ്ഞ് അഭിനന്ദനം അറിയിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ പ്രവര്‍ത്തന ശൈലി പാഠപുസ്തകം പോലെ പഠനാര്‍ഹമാണെന്ന് സ്പീക്കര്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിക്ക് അനുമോദനമര്‍പ്പിച്ചു. അദ്ദേഹത്തിന്റെ രാഷ്ട്രീയവും ജനങ്ങള്‍ക്കായുള്ള ഇടപെടലുകളും തുടര്‍ന്നും നടത്താനുള്ള പൂര്‍ണ ആരോഗ്യം ഉണ്ടാകട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ആഭ്യന്തരം, ധനകാര്യം എന്നീ പ്രധാന വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായും രണ്ടു തവണ മുഖ്യമന്ത്രിയും ഒരു തവണ പ്രതിപക്ഷ നേതാവായും വിപുലമായ പാര്‍ലമെന്ററി പ്രവര്‍ത്തന പാരമ്പര്യം ഉമ്മന്‍ ചാണ്ടിക്കുണ്ട്. അദ്ദേഹത്തിന് പൂര്‍ണ ആരോഗ്യവും എല്ലാ ഭാവുകങ്ങളും നേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
കേരള രാഷ്ട്രീയത്തിലെ വിസ്മയമാണ് ഉമ്മന്‍ ചാണ്ടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എപ്പോഴും ജനങ്ങളോടൊപ്പം ജീവിക്കുകയും ജനങ്ങളോടൊപ്പം നീങ്ങുകയും ചെയ്യുന്ന അനിതരസാധാരണമായ പ്രവര്‍ത്തനശൈലിയുടെ ഉടമ. സ്വന്തം ശരീരത്തിലേക്ക് കല്ല് വലിെച്ചറിഞ്ഞവരെ പോലും സ്നേഹത്തോടെ കെട്ടിപ്പുണരാന്‍ കഴിയുന്ന മനോഭാവമാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രത്യേകതയെന്നും ചെന്നിത്തല പറഞ്ഞു.
എന്നാല്‍, ഉമ്മന്‍ ചാണ്ടി ഈ സമയം സഭയില്‍ ഉണ്ടായിരുന്നില്ല.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)