
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരുമായി കേന്ദ്രം നടത്തിയ പതിനൊന്നാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടു. കേന്ദ്ര മന്ത്രിമാര്‍ യോഗത്തില്‍ നിന്ന് ഇറങ്ങി പോയി. നിയമം പൂര്‍ണമായും പിന്‍വലിക്കണമെന്ന് സമരക്കാര്‍ ആവര്‍ത്തിച്ചു. ഒന്നര വര്‍ഷം നിയമം മരവിപ്പാക്കാമെന്നതിനപ്പുറം ഒരു സമവായത്തിനും തയ്യാറാല്ലെന്നാണ് കേന്ദ്രമന്ത്രിമാര്‍ അറിയിച്ചത്.
ഒരു തരത്തിലുള്ള സമവായത്തിലേക്കും കര്‍ഷകര്‍ എത്തിയില്ലെങ്കില്‍ ചര്‍ച്ച വേണ്ടതില്ല എന്ന നിലപാടിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച ആരംഭിച്ചതുതന്നെ. ഏകദേശം അര മണിക്കൂറില്‍ താഴെ മാത്രമാണ് ചര്‍ച്ച നടന്നത്. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്ന നിലപാടില്‍ കര്‍ഷകര്‍ ഉറച്ചുനിന്നു. ശേഷമാണ് ചര്‍ച്ച പരാജയപ്പെട്ടത്. രണ്ട് മാസത്തോളം നീണ്ടു നില്ക്കുന്ന പ്രതിസന്ധി തുടരുന്നതിനിടെ കേന്ദ്രം നിലപാട് കര്‍ക്കശമാക്കി.
18 മാസത്തേക്ക് നിയമങ്ങള്‍ നടപ്പാക്കുന്നത് സ്റ്റേ ചെയ്യാമെന്ന നിര്‍ദേശം ഏറ്റവും മികച്ചതും അവസാനത്തേതുമായ ഓഫര്‍ ആണെന്ന് വ്യക്തമാക്കിയ കേന്ദ്രം, ഇനി ചര്‍ച്ച വേണ്ടെന്ന സൂചനയും നല്കി. നിയമത്തില്‍ അപാകതകളില്ലെന്ന് വീണ്ടും ആവര്‍ത്തിച്ച കേന്ദ്രം പുതിയ നിര്‍ദേശം പുനഃപരിശോധിക്കാന്‍ കര്‍ഷകരോട് ആവശ്യപ്പെട്ടു.
'നിങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ ഞങ്ങള്‍ ആലോചിച്ചു. അത് ഞങ്ങളുടെ പ്രൊപ്പോസലില്‍ എന്തെങ്കിലും കുഴപ്പമുണ്ടെന്ന് കരുതിയിട്ടല്ല. ഞങ്ങളുടെ മികച്ച പ്രൊപ്പോസലാണ് നിങ്ങള്‍ക്ക് നല്‍കിയത്. നിര്‍ഭാഗ്യവശാല്‍ നിങ്ങളത് നിഷേധിച്ചു,' കേന്ദ്ര കാര്‍ഷിക മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ചര്‍ച്ചയില്‍ പറഞ്ഞു.
കര്‍ഷക സംഘടനകള്‍ക്ക് ഈ നിര്‍ദേശത്തെക്കുറിച്ച് സംസാരിക്കണമെങ്കില്‍ മാത്രമേ അടുത്ത ചര്‍ച്ച നടക്കൂ. അല്ലാത്തപക്ഷം ചര്‍ച്ചയില്‍ നിന്ന് മാറിനില്ക്കാന് തയാറാണെന്നും കേന്ദ്രം വെള്ളിയാഴ്ച സൂചന നല്കി.
കര്‍ഷക സംഘനകളുമായി ഇന്ന് നടത്തിയ ചര്‍ച്ച വെറും 18 മിനിറ്റ് മാത്രമേ നീണ്ടു നിന്നുള്ളൂ എന്നാണ് വിവിധ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതിനു ശേഷം സംഘടനാ നേതാക്കള്‍ മറ്റൊരു മുറിയിലിരിക്കുകയായിരുന്നു.
റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ ട്രാക്ടര്‍ റാലിയും നടത്തും
കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള കേന്ദ്രത്തിന്റെ നിര്‍ദേശം കര്‍ഷക സംഘടനകള്‍ തള്ളിയതിന് പിന്നാലെ റിപ്പബ്ലിക് ദിനത്തില്‍ കര്‍ണാടകയിലും ട്രാക്ടര്‍ റാലി നടത്താന്‍ തീരുമാനം. ആയിരക്കണക്കിന് കര്ശഷകരെ പങ്കെടുപ്പിച്ചു കൊണ്ട് റാലി നടത്തുമെന്ന് കര്‍ണാടക രാജ്യ റെയ്ത സംഘമാണ് അറിയിച്ചിരിക്കുന്നത്. സംഘടനാ നേതാവ് കോഡിഹള്ളി ചന്ദ്രശേഖറാണ് റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്തുമെന്ന കാര്യം വ്യക്തമാക്കിയത്.
കര്‍ഷിക നായമങ്ങള് പിന്‍വലിക്കുന്നതുവരെ സമരം നടത്തുവെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ കര്‍ഷക സംഘടനകള്‍ തള്ളിയ ശേഷമാണ് നിലപാട് വ്യക്തമാക്കിയത്. റിപ്പബ്ലിക് ദിനത്തില്‍ നടത്താനിരിക്കുന്ന ട്രാക്ടര്‍ റലിയിലും മാറ്റമില്ലെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. സമരത്തിന് ബഹുജന പിന്തുണ ഏറുന്നുവെന്നാണ് സംഘടനകളുടെ വിലയിരുത്തല്‍.
സമരം നിര്‍ത്തുകയാണെങ്കില്‍ രണ്ടു വര്‍ഷത്തേക്ക് കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് മരവിപ്പിക്കാം എന്നും ഇതുമായി ബന്ധപ്പെട്ട് കര്‍ഷകരും സര്‍ക്കാര്‍ പ്രതിനിധികളും ചേര്‍ന്ന് സമിതി ഉണ്ടാക്കണമെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍. എന്നാല്‍ കര്‍ഷക സംഘടനകളുടെ സംയുക്ത യോഗം നിര്‍ദേശങ്ങള്‍ തള്ളുകയായിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)