
ബെംഗളൂരു: കര്‍ണാടകയില്‍ ഷിമോഗ നഗരത്തിന് സമീപം ഉണ്ടായ വന്‍ സ്ഫോടനത്തില്‍ 15 പേര് മരിച്ചു. മരണനിരക്ക് ഉയരാന്‍ സാധ്യത. ക്വാറിയിലേക്കുള്ള ഡൈനാമൈറ്റും ജെലാറ്റിനുമായി പോയ ലോറി വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാത്രി 10.30ഓടെയാണ് സംഭവം. ഷിമോഗയിലും ചിക്കമംഗളൂരിന്റെ ഭാഗങ്ങളിലും ഉത്തര കന്നഡ ജില്ലകളുടെ ഭാഗങ്ങളിലും സ്ഫോടനത്തിന്റെ പ്രകമ്ബനം അനുഭവപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. രാത്രി ഉറങ്ങാന്‍ പോയ ജനങ്ങള്‍ സ്ഫോടനവും പ്രകമ്പനവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശങ്കയിലായി. ഭൂചലനമാണെന്നായിരുന്നു അവര്‍ ആദ്യം കരുതിയത്. തുടര്‍ന്ന് ജനങ്ങള്‍ കൂട്ടത്തോടെ വീടുകളില്‍ നിന്ന് പുറത്തേക്ക് വന്നു.
കുറച്ചുസമയങ്ങള്‍ക്ക് ശേഷമാണ് സ്ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചുണ്ടായതിന്റെ പ്രകമ്പനമാണ് അനുഭവപ്പെട്ടതെന്ന് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചത്. ഒന്നിനുപുറകെ ഒന്നായി 50-ഓളം ഡൈനാമൈറ്റുകള്‍ പൊട്ടിച്ചിതറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവസ്ഥലത്ത് വെച്ച് തന്നെ 15 പേര് മരിച്ചു. ജെലാറ്റിനും ഡൈനാമൈറ്റുമായി പോയ ലോറി സ്ഫോടനത്തില്‍ പൂര്‍ണമായും തകര്‍ന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)