
ന്യൂഡൽഹി: കോവിഡ് വാക്സിന്റെ രാജ്യവ്യാപകമായ രണ്ടാംഘട്ട വിതരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വാക്സിൻ സ്വീകരിക്കുമെന്ന് സൂചന. പ്രധാനമന്ത്രിയെ കൂടാതെ സംസ്ഥാന മുഖ്യമന്ത്രിമാരും വാക്സിൻ സ്വീകരിക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അൻപതു വയസ്സിനു മേൽ പ്രായമുള്ള എല്ലാം എംപിമാർക്കും എംഎൽഎമാർക്കും വാക്സിൻ നൽകാൻ ധാരണയായതായും റിപ്പോർട്ട് ഉണ്ട്.
രാജ്യത്ത് ജനുവരി 16-നാണ് കോവിഡ് വാക്സിന്റെ ആദ്യഘട്ട വിതരണം ആരംഭിച്ചത്. പ്രധാനമന്ത്രിയും മറ്റും വാക്സിൻ സ്വീകരിച്ച് ജനങ്ങളിൽ ആത്മവിശ്വാസം ഉയർത്തണമെന്ന നിർദേശം കേന്ദ്ര ആരോഗ്യമന്ത്രാലയം നേരത്തെ നിരാകരിച്ചിരുന്നു. പ്രതിരോധ കുത്തിവയ്പിന്റെ നല്ല വശങ്ങൾ ആളുകളിലെത്തിക്കാൻ വൻ പ്രചാരണ പരിപാടികൾ സർക്കാർ നടത്തും. വാക്സിൻ കുത്തിവയ്പിൽ, ഭിന്നശേഷിക്കാരെയും മുൻഗണനയോടെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മുപ്പതോളം സംഘടനകൾ പ്രധാനമന്ത്രിക്കും ആരോഗ്യമന്ത്രിക്കും തുറന്ന കത്തെഴുതി.
രാജ്യത്ത് കോവിഡ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 7.86 ലക്ഷം ആയി. 14,199 കേന്ദ്രങ്ങളിലായി ഇന്നലെ നടന്ന കുത്തിവയ്പിൽ 1.12 ലക്ഷം പേർ കൂടി വാക്സിനെടുത്തു. കേരളത്തിൽ ഇന്നലെ കോവിഡ് വാക്സിൻ കുത്തിവയ്പ് ഉണ്ടായിരുന്നില്ല. കോവിഷീൽഡിന്റെ ഘടക പദാർഥങ്ങളോടു ഗുരുതര അലർജിയുള്ളവർ വാക്സിൻ സ്വീകരിക്കരുതെന്ന് ഉൽപാദകരായ സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർദേശിച്ചു. ആദ്യ ഡോസിൽ അലർജി അനുഭവപ്പെട്ടാൽ രണ്ടാം ഡോസ് ഒഴിവാക്കണം. വാക്സിനെടുക്കുന്നതിനു മുൻപ്, നേരത്തേയുള്ള ഗുരുതര അലർജി പോലുള്ള ആരോഗ്യപ്രശ്നങ്ങൾ അറിയിക്കുകയും വേണം.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)